View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞിന്‍ യവനിക ...

ചിത്രംമയൂരനൃത്തം (1996)
ചലച്ചിത്ര സംവിധാനംവിജയകൃഷ്ണന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on January 29, 2010

മഞ്ഞിന്‍ യവനിക നീങ്ങി
മലര്‍മാസസുന്ദരിയൊരുങ്ങി
മഴവില്ലിന്‍ മയില്‍പ്പീലി വിടര്‍ത്തി
കാലം മയൂരനൃത്തം തുടങ്ങി
(മഞ്ഞിന്‍)

വിണ്‍‌താരയെ മുടിയില്‍ ചൂടി
മാറില്‍ മന്ദാരമണിമാലയാടി
കോകിലസ്വരത്തിനാല്‍ പാടി
കാലം വാസന്തരാസലീലയാടി
(മഞ്ഞിന്‍)

വനപുഷ്പവും വണ്ടും കൂടി
മുന്നില്‍ രതിമന്മഥനൃത്തമാടി
കാനനഛായകള്‍ തോറും
പുഷ്പകാനന്ദന്‍ പ്രേമലീലയാടി
(മഞ്ഞിന്‍)

----------------------------------

Added by Susie on February 9, 2010

manjin yavanika neengi
malarmaasasundariyorungi
mazhavillin mayilpeeli vidarthi - kaalam
mayoora nritham thudangi

vinthaaraye mudiyil choodi - maaril
mandaara manimaalayaadi
kokilaswarathinaal paadi - kaalam
vaasantha raasaleelayaadi
(manjin)

vanapushpavum vandum koodi - munnil
rathimanmadha nrithamaadi
kaannachaayakal thorum - pushpa-
kaanandan premaleelayaadi
(manjin)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാദ പൂജ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ശില്‍പ്പി വിശ്വശില്പി
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ