View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാര്‍മുകിലൊളിവര്‍ണ്ണാ ...

ചിത്രംപെങ്ങള്‍ (1968)
ചലച്ചിത്ര സംവിധാനംഎ കെ സഹദേവന്‍
ഗാനരചനടി പി സുകുമാരന്‍
സംഗീതംകെ വി ജോബ്‌, ജോര്‍ജ്ജ്
ആലാപനംപി ലീല

വരികള്‍

Added by devi pillai on October 20, 2010
കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ
കാമദമൃദുശീലാ
കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ
കാമദമൃദുശീലാ
മാധവാ മനോഹരാ വാസുദേവാ....
കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ
കാമദമൃദുശീലാ....

തീതിന്നും ഹൃദയത്തിന്നഴല്‍നീക്കാനെഴുന്നെള്ളും
താര്‍മാതിന്നകക്കാമ്പേ ഗോകുലപാലാ
കരള്‍പൊട്ടിക്കരയുമ്പോള്‍ ഇരുളിന്‍ ഞാനുഴലുമ്പോള്‍
കരകേറ്റിത്തരേണമേ മഞ്ജുളശീലാ
കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ
കാമദമൃദുശീലാ...........

കാലത്തിന്‍ കനലില്‍ ഈ വനമുല്ല കരിയുന്നു
കാരുണ്യക്കടലേ നീ കനിയേണമേ
ആശിക്കാനഴല്‍ മാത്രം ജീവിക്കാനിരുള്‍ മാത്രം
ഗോവിന്ദ ഭവാനാണെന്‍ ജീവിതസ്പന്ദം
കാര്‍മുകിലൊളിവര്‍ണ്ണാ കണ്ണാ
കാമദമൃദുശീലാ.......

----------------------------------

Added by devi pillai on October 20, 2010
kaarmukilolivarnnaa kanna
kaamadamridusheelaa
maadhavaa manoharaa vaasudevaa
kaarmukilolivarnnaa.....

theethinnum hridayathinnazhal neekkaanezhunnelum
thaarmaathinnakakkaambe gokulapaala
karalpottikkarayumpol irulil njanuzhalumpol
karakettitharename manjulasheela
kaarmukilolivarnnaa....

kaalathin kanalil ee vanamulla kariyunnu
kaarunyakkadale nee kaniyename
aashikaanazhal maathram jeevikkaanirul maathram
govinda bhavaanaanen jeevithaspandam
kaarmukilolivarnnaa....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വ്യാമോഹം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ടി പി സുകുമാരന്‍   |   സംഗീതം : കെ വി ജോബ്‌, ജോര്‍ജ്ജ്
തേടുകയാണേല്ലാരും
ആലാപനം : സി ഒ ആന്റോ   |   രചന : ശാന്തകുമാര്‍   |   സംഗീതം : കെ വി ജോബ്‌, ജോര്‍ജ്ജ്
കണ്ണുപൊത്തിക്കളിക്കണ
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി   |   രചന : ശാന്തകുമാര്‍   |   സംഗീതം : കെ വി ജോബ്‌, ജോര്‍ജ്ജ്
രാരാരോ രാരിരാരോ
ആലാപനം : എസ് ജാനകി   |   രചന : ടി പി സുകുമാരന്‍, ശാന്തകുമാര്‍   |   സംഗീതം : കെ വി ജോബ്‌, ജോര്‍ജ്ജ്