View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോഹണത്തിൽ ...

ചിത്രംചിത്രശലഭം (1998)
ചലച്ചിത്ര സംവിധാനംകെ ബി മധു
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ജയ് മോഹന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

aarohanathil chirichum
avarohanathil karanjum
ajnatha gaayakan aaro paadum
kadana manohara gaanam - vaazhvoru
kadana manohra gaanam
(aarohanathil)

idavappaathiyil idanenchu pottumbozhum
vaanam chiriyuthirkkum - minnalaay
vaanam chiriyuthirkkum (idavappaathiyil)
oru moham polum pookkaathirikkumbol
aruma vasantham arikilethum
(aarohanathil)

idathadavillaathe mizhineer thookumbozhum
megham mazhavillu chaarthum -thudikkunna
maaril mazhavilu chaarthum (idathadavillaathe)
naadasarovaram mounam bhajikumbol
manassin sangeetham madhu ozhukkum
(aarohanathil)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നിസരിമ ഗരിനിസ രിമപമ ഗരിമ_
പനിപനി മപനിസ മപനിസ രിമഗരി
നിസരിനി ധമപ ഗമാഗ രിമഗരി
നിസരിനി ധമ പനിധമ പനിധപ

ആരോഹണത്തില്‍ ചിരിച്ചും
അവരോഹണത്തില്‍ കരഞ്ഞും
അജ്ഞാത ഗായകന്‍ ആരോ പാടും
കദനമനോഹര ഗാനം - വാഴ്വൊരു
കദനമനോഹര ഗാനം
(ആരോഹണത്തില്‍)

ഇടവപ്പാതിയില്‍ ഇടനെഞ്ചു പൊട്ടുമ്പോഴും
വാനം ചിരിയുതിര്‍ക്കും - മിന്നലായി
വാനം ചിരിയുതിര്‍ക്കും (ഇടവപ്പാതിയില്‍)
ഒരു മോഹം പോലും പൂക്കാതിരിക്കുമ്പോള്‍
അരുമ വസന്തം അരികിലെത്തും
(ആരോഹണത്തില്‍ )

ഇടതടവില്ലാതെ മിഴിനീര്‍ തൂകുമ്പോഴും
മേഘം മഴവില്ലു ചാര്‍ത്തും
തുടിക്കുന്ന മാറില്‍ മഴവില്ലു ചാര്‍ത്തും (ഇടതടവില്ലാതെ)
നാദസരോവരം മൗനം ഭജിക്കുമ്പോള്‍
മനസ്സിന്‍ സംഗീതം മധു ഒഴുക്കും
( ആരോഹണത്തില്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എതോ വർണ്ണ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
നന്ദ കുമാരനെ
ആലാപനം : ഭാവന രാധാകൃഷ്ണന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
പാടാത്ത പാട്ടിന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
പാടാതെ പോയോ നീയെന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
നന്ദ കുമാരനെ [M]
ആലാപനം : സുദീപ് കുമാര്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌