മാനത്തുകണ്ണിയും മക്കളും ...
ചിത്രം | ഇളമുറ തമ്പുരാൻ (1998) |
ചലച്ചിത്ര സംവിധാനം | ഹരി കുടപ്പനക്കുന്ന് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | രവീന്ദ്രന് |
ആലാപനം | സുജാത മോഹന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 മാനത്തു കണ്ണിയും മക്കളും നീന്തുന്ന കാണാനഴകുള്ള പാൽപ്പുഴയിൽ ഹോയ് മാനത്തെ നീലിമ വീണലിയും പോലെ ഞാനിതിൽ നീന്തി തുടിച്ചുവല്ലോ മൂവുരു മുങ്ങി നിവരും പോലൊരു കാവളം കിളി വന്നു കുരവയിട്ടു പൂത്തു നിൽക്കും പാലമരച്ചോട്ടിൽ നിന്നാ കാവളം കിളി കുരവയിട്ടു ഹോയ് (മാനത്തു...) ആതിര തിങ്കളും നീന്തി വന്നു കൂടെ ആയിരം താരകൾ നീന്തി വന്നു പാലയ്ക്കില വന്നു പൂ വന്നു കായ് വന്നു പാടിക്കൊണ്ടോമന തോഴൻ വന്നൂ (2) തീരത്തെ തേന്മവിൽ ചാരി നിന്നാരോ ചൂളമിട്ടു കാറ്റല്ല കുയിലല്ല കരിവീട്ടി നിറമുള്ളോരാളാണേ (മാനത്ത്..) പാതിരനേരത്തും നീന്തി വന്നു തേക്കുപാട്ടിന്റെ ഈണവും പൂമണവും കാവൽ പന്തലിലോ ആരിന്നോ പാടുന്നൂ പൂവിനെ സ്നേഹിച്ച തേൻ കിളിയോ (2) താഴത്തെ പൂവാക ചോട്ടിലിന്നാരോ മൂളുകയായ് പൊന്നോടക്കുഴലല്ല കരളിൽ തേൻ കുടമുള്ളോരാളാണേ (മാനത്ത്..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 7, 2010 Maanathukanniyum makkalum neenthunna kaanaanazhakulla paalppuzhayil hoy maanathe neelima veenaliyum pole njaanithil neenthi thudichuvallo moovuru mungi nivarum poloru kaavalam kili vannu kuravayittu poothu nilkkum paalamarachottil ninna kaavalam kili kuravayittu hoy (maanathu..) Aaathirathinkalum neenthi vannu koode aayiram thaarakal neenthi vannu paalakkila vannu poo vannu kaay vannu paadikkondomana thozhan vannu theerathe thenmaavil chaari ninnaaro choolamittu kaattalla kuyilalla kariveetti niramulloraalaane (maanathu..) paathiranerathum neenthi vannu thekkupaattinte eenavum poomanavum kaavalpanthalilo aarinno paadunnu poovine snehicha thenkiliyo thaazhathe poovaka chottilinnaaro moolukayaay ponnodakkuzhalalla karalil then kudamollorolaane (maanathu..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പായുന്നു പൊന്മാനിൽ
- ആലാപനം : കെ ജെ യേശുദാസ്, രവീന്ദ്രന് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്
- ഓരോരോ പൂമുത്തം
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്
- താളം ത്രിത്താളം
- ആലാപനം : | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്
- മാനത്തുകണ്ണിയും മക്കളും
- ആലാപനം : പി മോഹന്‍ലാല്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്
- ആനന്ദ തേൻ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്