കൈവന്ന തങ്കമല്ലേ ...
ചിത്രം | സിദ്ധാര്‍ത്ഥ (1998) |
ചലച്ചിത്ര സംവിധാനം | ജോമോൻ |
ഗാനരചന | കൈതപ്രം |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | പി ജയചന്ദ്രൻ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ജയ് മോഹന്‍ |
വരികള്‍
Lyrics submitted by: Kalyani Kaivanna thankamalle omanathinkalkkurunnalle kanneerkkinaavupole achante kanneerkkurunnurangu karayaathurangurangu thaaraattaan achanilleyarikil aarorumillenkilum thunayaay achanille ninakku mattaarumillenkilum ennumee daivamille thunaykku... sooryaneppoluyaraan achante maanathunarnnavane ampilikkunjineppool mukilinmel punchiripoondavane chempaneerppoovupole thennalil poomanam thoovanam nee achante sankadangal maattuvaan oodi varenamennum... theeyil kuruthathalle en kunju venalil vaadaruthe thanalillaappaazhmaruvil thanalpole achanilleyarikil thalaraathe neeyurangu...nenchakam vaadaathe neeyurangu nomparappoovithalaay njaanille ninnethalodiduvaan..... | വരികള്‍ ചേര്‍ത്തത്: കല്ല്യാണി കൈവന്ന തങ്കമല്ലേ ഓമനത്തിങ്കള്‍ക്കുരുന്നല്ലേ കണ്ണീര്‍ക്കിനാവുപോലെ അച്ഛന്റെ കണ്ണീര്‍ക്കുരുന്നുറങ്ങു് കരയാതുറങ്ങുറങ്ങു് താരാട്ടാന്‍ അച്ഛനില്ലേയരികില്‍ ആരോരുമില്ലെങ്കിലും തുണയായ് അച്ഛനില്ലേ നിനക്കു് മറ്റാരുമില്ലെങ്കിലും എന്നുമീ ദൈവമില്ലേ തുണയ്ക്കു് സൂര്യനെപ്പോലുയരാന്‍ അച്ഛന്റെ മാനത്തുണര്‍ന്നവനേ അമ്പിളിക്കുഞ്ഞിനെപ്പോൽ മുകിലിന്മേല്‍ പുഞ്ചിരിപൂണ്ടവനേ ചെമ്പനീര്‍പ്പൂവുപോലെ തെന്നലില്‍ പൂമണം തൂവണം നീ അച്ഛന്റെ സങ്കടങ്ങള്‍ മാറ്റുവാന്‍ ഓടി വരേണമെന്നും തീയില്‍ കുരുത്തതല്ലേ എന്‍കുഞ്ഞു വേനലില്‍ വാടരുതേ തണലില്ലാപ്പാഴ്മരുവില്‍ തണല്‍പോലെ അച്ഛനില്ലേയരികില്‍ തളരാതെ നീയുറങ്ങു്...നെഞ്ചകം വാടാതെ നീയുറങ്ങു് നൊമ്പരപ്പൂവിതളായ് ഞാനില്ലേ നിന്നെത്തലോടിടുവാന്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മായികയാമം
- ആലാപനം : കെ എസ് ചിത്ര, ബിജു നാരായണന്‍ | രചന : കൈതപ്രം | സംഗീതം : വിദ്യാസാഗര്‍
- പൂമാനത്തെ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : കൈതപ്രം | സംഗീതം : വിദ്യാസാഗര്‍
- അല്ലിയാമ്പലായി താലമേന്തി നീ
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : വിദ്യാസാഗര്‍
- മായികയാമം
- ആലാപനം : കെ എസ് ചിത്ര, ഹരിഹരന്‍ | രചന : കൈതപ്രം | സംഗീതം : വിദ്യാസാഗര്‍
- കൈവന്ന തങ്കമല്ലേ
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : വിദ്യാസാഗര്‍