View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മായികയാമം ...

ചിത്രംസിദ്ധാര്‍ത്ഥ (1998)
ചലച്ചിത്ര സംവിധാനംജോമോൻ
ഗാനരചനകൈതപ്രം
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ എസ്‌ ചിത്ര, ഹരിഹരന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by Kalyani on December 24, 2010

മായികയാമം മധുചൊരിഞ്ഞു
ഏഴിലം പാലകള്‍ പൂവണിഞ്ഞു
ആത്മനായകന്‍ ഇന്നു വരുമോ
ഹംസദൂതികേ നീ പറയൂ
ദേവഗായകന്‍ ഇന്നു വരുമോ
രാജഹംസമേ നീ പറയൂ
പറയൂ.....ഹ..ഹ..ഹ...
മായികയാമം മധുചൊരിഞ്ഞു
ഏഴിലം പാലകള്‍ പൂവണിഞ്ഞു

ചൈത്രവാനിലെ ചന്ദ്രബിംബമേ
ഇന്ദുകാന്തമായ് ഉരുകുന്നു ഞാന്‍
മുകില്‍ മറഞ്ഞ നിന്‍ കൂരിരുള്‍ മുഖം
സ്നേഹസൂര്യനെന്നറിഞ്ഞു ഞാന്‍
എന്തിനെന്നിലെ സൗരഭരാഗം
തേടി വന്നു നീ....
എന്തിനെന്നിലെ ജീവപരാഗം
തേടി വന്നു നീ......
എന്നോടിനിയും പരിഭവമെന്തേ
എന്തേ മിഴിയില്‍ കോപം....
മായികയാമം മധുചൊരിഞ്ഞു
ഏഴിലം പാലകള്‍ പൂവണിഞ്ഞു

നിന്നെമാത്രമായ് കാത്തുനില്പൂ ഞാന്‍
ഹൃദയമുണരുമീ താഴ്‌വരയില്‍
വസന്തഗീതമായ് തുളുമ്പി വീഴുമീ
പ്രണയ വെണ്ണിലാമലര്‍മഴയില്‍
മന്മഥവീണാ മര്‍മ്മരമായ്
തുടിമഞ്ഞു വീഴുന്നൂ
ഒന്നു തൊടുമ്പോള്‍ കരളിലായ്
പൂങ്കുളിരു കോരുന്നൂ
എല്ലാമെല്ലാം പകര്‍ന്നു തരാനായ്‌
വരൂ നീ അഴകേ അരികില്‍
(മായികയാമം....)

 


----------------------------------


Added by Kalyani on December 24, 2010

Maayikayaamam madhuchorinju
ezhilam paalakal poovaninju
aathmanaayakan innu varumo
hamsadoothike nee parayuu
devagaayakan innu varumo
raajahamsame nee parayuu...
parayuu.....ha..ha..ha...
maayikayaamam madhuchorinju
ezhilam paalakal poovaninju

chaithravaanile chandrabimbame
indukaanthamaay urukunnu njaan
mukil maranja nin koorirul mukham
snehasooryanennarinju njaan
enthinennile saurabha raagam
thedi vannu nee..............
enthinennile jeevaparaagam
thedi vannu nee..............
ennodiniyum paribhavamenthe
enthe mizhiyil kopam....
maayikayaamam madhuchorinju
ezhilam paalakal poovaninju

ninnemaathramaay kaathunilppu njaan
hridayamunarumee thaazhvarayil
vasanthageethamaay thulumpi veezhumee
pranaya vennilaa malarmazhayil
manmadha veenaa marmmaramaay
thudimanju veezhunnuu
onnu thodumpol karalilaay
poonkuliru korunnuu...
ellaamellaam pakarnnutharaanaay
varuu nee azhake arikil.........
(maayikayaamam....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മായികയാമം
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : കൈതപ്രം   |   സംഗീതം : വിദ്യാസാഗര്‍
പൂമാനത്തെ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : വിദ്യാസാഗര്‍
അല്ലിയാമ്പലായി താലമേന്തി നീ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : വിദ്യാസാഗര്‍
കൈവന്ന തങ്കമല്ലേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : വിദ്യാസാഗര്‍
കൈവന്ന തങ്കമല്ലേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : വിദ്യാസാഗര്‍