

Maanathe Manithumba (Niranaazhi) ...
Movie | Valyettan (2000) |
Movie Director | Shaji Kailas |
Lyrics | Gireesh Puthenchery |
Music | Mohan Sithara |
Singers | MG Sreekumar, Chorus |
Lyrics
Lyrics submitted by: Jija Subramanian Maanathe manithumpamottil medasooryano maanikyathirithumpu neetti poothu ponveyil niranaazhipponnil manalaaryan nellil mannu theliyunne theliminnal thevi marukandam pootti manassum kulirunne pachachappaadathe pakalvarampil panayolakkaadinte kudathanalil kathirellaam koythum veyilettum verthum kalamellaam niraykkaallo (Niranaazhi.....) Muttathe maavum maampookkaavum poomukhathu pulariyilaayilyam notteneetta manimuthassi puthupaalapookkumirulil thaamboolam kondu vanna vanayakshi iniyoru paananaarithaa paadunnu kalidoshamokkeyum theerkkunnu oru vennilaavu kondelassum maninoopurangalum theerkkunnu gurunaadhanaadyamaay naathumpil harinaama mamnthramonnezhuthunnu kurimunduduthu kuri thottu meyyil narupeeli chaarthiyazhakode ninu poyo ellam ormmakal maathramaayi etho nertha vingalaay ullil deepanaalamaay snehamanthramaay poothu kazhinju vasantham (Niranaazhi.....) Maatterum minnum ponnum chaarthi machilulla bhagavathi moovanthichaanthaninju varamekunnu ini amma paadumariyoru thaaraattin paattu kettu mizhi poottunnu oru konna poothathum nerathe vishu vannu poyathum kandillaa pakal chaanju veenathum paadathe puzha vatti ninnathum kandillaa oru varsharaathriyil naametho vanayaathra pokumennorthillaa mizhi vaarthu ninna mazhamaathramannu nerukil thalodiyalivode maanju poyo ellam ormmakal maathramaayi etho nertha vingalaay ullil deepanaalamaay snehamanthramaay poothu kazhinju vasantham (Niranaazhi.....) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് മാനത്തെ മണിത്തുമ്പമൊട്ടില്‍ മേടസ്സൂര്യനോ മാണിക്യത്തിരിത്തുമ്പു നീട്ടി പൂത്തു പൊന്‍വെയില്‍ നിറനാഴിപ്പൊന്നില്‍ മണലാര്യന്‍നെല്ലില്‍ മണ്ണ് തെളിയുന്നേ തെളിമിന്നല്‍ തേവി, മറുകണ്ടം പൂട്ടി, മനസ്സും കുളിരുന്നേ പച്ചച്ചപ്പാടത്തെപ്പകല്‍വരമ്പില്‍... പനയോലക്കാടിന്റെ കുടത്തണലില്‍... കതിരെല്ലാം കൊയ്‌തും, വെയിലേറ്റും വേര്‍ത്തും, കളമെല്ലാം നിറയ്ക്കാല്ലോ! (നിറനാഴിപ്പൊന്നില്‍) മുറ്റത്തെ മാവും മാമ്പൂക്കാവും... പൂമുഖത്തു പുലരിയിലായില്യംനോറ്റെണീറ്റ മണിമുത്തശ്ശി... പുതുപാലപൂക്കുമിരുളില്‍ താംബൂലം കൊണ്ടുവന്ന വനയക്ഷി.. ഇനിയൊരു പാണനാരിതാ പാടുന്നു, കലിദോഷമൊക്കെയും തീര്‍ക്കുന്നു... ഒരു വെണ്ണിലാവുകൊണ്ടേലസ്സും, മണിനൂപുരങ്ങളും തീര്‍ക്കുന്നു... ഗുരുനാഥനാദ്യമായ് നാത്തുമ്പില്‍ ഹരിനാമമന്ത്രമൊന്നെഴുതുന്നു... കുറിമുണ്ടുടുത്തു കുറിതൊട്ടു മെയ്യില്‍- നറുപീലിചാര്‍ത്തിയഴകോടെനിന്നുപോയോ... എല്ലാം ഓര്‍മ്മകള്‍ മാത്രമായ്... ഏതോ നേര്‍ത്ത വിങ്ങലായി... ഉള്ളില്‍ ദീപനാളമായ് സ്നേഹമന്ത്രമായ് പൂത്തുകഴിഞ്ഞു വസന്തം... (നിറനാഴിപ്പൊന്നില്‍) മാറ്റേറും മിന്നും പൊന്നും ചാര്‍ത്തി... മച്ചിലുള്ള ഭഗവതി മൂവന്തിച്ചാന്തണിഞ്ഞു വരമേകുന്നു... ഇനി അമ്മ പാടുമരിയൊരു താരാട്ടിന്‍ പാട്ടുകേട്ടു മിഴി പൂട്ടുന്നു... ഒരു കൊന്ന പൂത്തതും, നേരത്തെ വിഷു വന്നുപോയതും കണ്ടില്ലാ... പകല്‍ ചാഞ്ഞു വീണതും, പാടത്തെ പുഴവറ്റി നിന്നതും കണ്ടില്ലാ... ഒരു വര്‍ഷരാത്രിയില്‍ നാമേതോ വനയാത്ര പോകുമെന്നോര്‍ത്തില്ലാ... മിഴിവാര്‍ത്തുനിന്ന മഴമാത്രമന്നു നെറുകില്‍ തലോടിയലിവോടെ മാഞ്ഞുപോയോ... എല്ലാം ഓര്‍മ്മകള്‍ മാത്രമായ്... ഏതോ നേര്‍ത്ത വിങ്ങലായി.... ഉള്ളില്‍ ദീപനാളമായ് സ്നേഹമന്ത്രമായ് പൂത്തുകഴിഞ്ഞു വസന്തം... (നിറനാഴിപ്പൊന്നില്‍) |
Other Songs in this movie
- Smaraami Vaishnavachaarumoorthe
- Singer : P Jayachandran | Lyrics : Gireesh Puthenchery | Music : Mohan Sithara
- Shivamallippoo Pozhikkum
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Mohan Sithara
- Arupathu thiriyitta
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Mohan Sithara
- Arupathu thiriyitta [F]
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Mohan Sithara
- Nettimele Pottittaalum [D]
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Mohan Sithara
- Kannilambum Villum
- Singer : MG Sreekumar, Afsal | Lyrics : Gireesh Puthenchery | Music : Mohan Sithara
- Nettimele Pottittaalum [F]
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Mohan Sithara
- Nettimele Pottittaalum[M]
- Singer : KJ Yesudas, Chorus | Lyrics : Gireesh Puthenchery | Music : Mohan Sithara