View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രേമമൊരു ...

ചിത്രംഇല്ലത്തെ കിളിക്കൂട്‌ (2003)
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on June 24, 2010

പ്രേമമൊരു നോവിന്‍ മധുരസംഗീതം
ലോല യുവഹൃദയങ്ങള്‍ക്ക് സങ്കേതം
പരുവമായാല്‍ തനിയെ നെഞ്ചില്‍
മുളയിടും ചെടിയാണനുരാഗം
(പ്രേമമൊരു...)

കണ്ണിനഴകും കാതിനമൃതും
കൊണ്ടുവരുമീ ദിവ്യപുളകം
ഖേദവനിയില്‍ മോദമുകുളം
നെയ്തുതരുമീ ജീവിതം
ഒരേ രാഗം, ഒരേ താളം
മനസ്സേ നീ പാടൂ...
വരൂ പ്രേമീ... വരൂ രാഗീ...
മനസ്സില്‍ തേന്‍ നേടൂ...
(പ്രേമമൊരു...)

ഹംസമിഥുനം ചേര്‍ന്നു വിലസും
ഹര്‍ഷസദനം പ്രാണപുളിനം
ശോകമരുവില്‍ സ്നേഹമധുരം
പെയ്തു കുളിരും മാനസം
ഒരേ രാഗം, ഒരേ താളം
മനസ്സേ നീ പാടൂ...
വരൂ പ്രേമീ... വരൂ രാഗീ...
മനസ്സില്‍ തേന്‍ നേടൂ...
(പ്രേമമൊരു...)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 7, 2010
 


Premamoru novin madhurasamgeetham
lola yuvahrudayangalkku sanketham
paruvamaayaal thaniye nenchil
mulayidum chediyaananuraagam
(Premamoru..)


Kanninazhakum kaathinamruthum
kondu varumee divyapulakam
khedavaniyil modamukulam
neythu tharumee jeevitham
ore raagam ore thaalam
manasse nee paadoo
varoo premee varoo raagee
manassil then nedoo
(Premamoru..)


Hamsamidhunam chernnu vilasum
harshasadanam praanapulinam
shokamaruvil snehamadhuram
peythu kulirum maanasam
ore raagam ore thaalam
manasse nee paadoo
varoo premee varoo raagee
manassil then nedoo
(Premamoru..)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിഴിനീരു പെയ്യുവാന്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : രവീന്ദ്രന്‍
ചേക്കേറാന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : രവീന്ദ്രന്‍
സ്നേഹമെന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : രവീന്ദ്രന്‍
പ്രസീത (M)
ആലാപനം :   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : രവീന്ദ്രന്‍
പ്രസീത [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : രവീന്ദ്രന്‍