

അമ്മാനം ചെമ്മാനം ...
ചിത്രം | കിസാന്‍ (ഇലകൾ പച്ച പൂക്കൾ മഞ്ഞ) (2006) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | ജോണ്‍സണ്‍, കോറസ്, രാധിക തിലക് |
വരികള്‍
Lyrics submitted by: Jija Subramanian Ammaanam chemmaanam maanathe chembarunthe Vattamittu paaraan vaa vaalozhinju raakaan vaa valyaaram varampumme ariyaalum raakande kurumaalikkandam poottande hoy kurumaalikkandam poottande (Ammaanam...) Aadithyan aadithyan aadithyan thambiraan Ange varambathirikkanonde kaanikka kinnathil kathiru polikkadee eera murathil pathiralakku dhim thanakka thakadhimi dhim dhanakka thakadhimi kulam kalakkadee meen pidikkaan dhim dhanakka thakadhimi kudam kamazhthadee neeralakkaan dhim dhanakka thakadhimi thadhimi thadhimi thadhimi maddalam kottadee mamgalakkoythinu maattu koottaan naattumannile chekkayirikkana thekku paattinu thirukodiyunde naadodikkuruvippenninu nannaazhi thina nirapoliyunde chelimannil kuthimarikkadaa chennellinu njaattadiyettadaa chembaavinu cheroottadaa chena cherupulayaa chembaavinu cheroottadaa chena cherupulayaa Maanikyan maanikyan maanikyan kaalakal maadathe kandathil meyanunde kaadi karikkaadi thavidu kodukkadee thaalum thakarayum kondekkodu dhim thanakka thakadhimi dhim dhanakka thakadhimi kulam kalakkadee meen pidikkaan dhim dhanakka thakadhimi kudam kamazhthadee neeralakkaan dhim dhanakka thakadhimi thadhimi thadhimi thadhimi maddalam kottadee mamgalakkoythinu maattu koottaan (Ammaanam chemmaanam..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ അമ്മാനം ചെമ്മാനം മാനത്തെ ചെമ്പരുന്തേ വട്ടമിട്ടു പാറാൻ വാ വാലൊഴിഞ്ഞു റാകാൻ വാ (2) വല്യാരം വരമ്പുമ്മേ അരിയാളും രാകണ്ടേ കുറുമാലിക്കണ്ടം പൂട്ടണ്ടേ ഹോയ് കുറുമാലിക്കണ്ടം പൂട്ടണ്ടേ (അമ്മാനം ചെമ്മാനം...) ആദിത്യൻ ആദിത്യൻ ആദിത്യൻ തമ്പിരാൻ അങ്ങേ വരമ്പത്തിരിക്കണൊണ്ടേ (2) കാണിക്ക കിണ്ണത്തിൽ കതിരു പൊലിക്കടീ ഈറ മുറത്തിൽ പതിരളക്ക് (2) ധിം തനക്ക തകധിമി ധിം ധിനക്ക തകധിമി കുളം കലക്കടീ മീൻ പിടിക്കാൻ ധിം തനക്ക തകധിമി കുടം കമഴ്ത്തടീ നീരളക്കാൻ ധിം തനക്ക തകധിമി തദ്ധിമി തദ്ധിമി മദ്ദളം കൊട്ടടീ മംഗലക്കൊയ്ത്തിനു മാറ്റു കൂട്ടാൻ നാട്ടുമണ്ണിലെ ചേക്കയിരിക്കണ തേക്കു പാട്ടിനു തിരുകൊടിയുണ്ടേ നാടോടിക്കുരുവിപ്പെണ്ണിനു നന്നാഴി തിന നിറപൊലിയുണ്ടേ ചെളിമണ്ണിൽ കുത്തിമറിയ്ക്കടാ ചെന്നെല്ലിനു ഞാറ്റടിയേറ്റടാ ചെമ്പാവിനു ചേറൂറ്റടാ ചേനച്ചെറുപുലയാ ചെമ്പാവിനു ചേറൂറ്റടാ ചേനച്ചെറുപുലയാ മാണിക്യൻ മാണിക്യൻ മാണിക്യൻ കാളകൾ മാടത്തെ കണ്ടത്തിൽ മേയണുണ്ടേ (2) കാടി കരിക്കാടി തവിടു കൊടുക്കടീ താളും തകരയും കൊണ്ടെക്കൊട് (2) ധിം തനക്ക തകധിമി ധിം ധിനക്ക തകധിമി കുളം കലക്കടീ മീൻ പിടിക്കാൻ ധിം തനക്ക തകധിമി കുടം കമഴ്ത്തടീ നീരളക്കാൻ ധിം തനക്ക തകധിമി തദ്ധിമി തദ്ധിമി മദ്ദളം കൊട്ടടീ മംഗലക്കൊയ്ത്തിനു മാറ്റു കൂട്ടാൻ (അമ്മാനം ചെമ്മാനം...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആലിലത്താലി എകാകിതേ നിൻ
- ആലാപനം : നടേശ് ശങ്കര്‍ | രചന : സച്ചിദാനന്ദൻ പുഴങ്കര | സംഗീതം : ജോണ്‍സണ്‍, കൈതപ്രം വിശ്വനാഥ്
- തപ്പെടു കാറ്റേ
- ആലാപനം : കലാഭവന്‍ മണി | രചന : സച്ചിദാനന്ദൻ പുഴങ്കര | സംഗീതം : ജോണ്‍സണ്‍, കൈതപ്രം വിശ്വനാഥ്
- ജീസസ് യു ആർ മൈ സേവ്യർ
- ആലാപനം : ജി വേണുഗോപാല്‍, പ്രീത കണ്ണൻ | രചന : സച്ചിദാനന്ദൻ പുഴങ്കര | സംഗീതം : ജോണ്‍സണ്‍, കൈതപ്രം വിശ്വനാഥ്
- ആദിച്ചെമ്പട
- ആലാപനം : കോറസ്, ഓ വി ബഷീർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്‍സണ്‍, കൈതപ്രം വിശ്വനാഥ്
- മഴ പുതുമഴ
- ആലാപനം : ബിജു നാരായണന്‍, കോറസ്, മഞ്ജു മേനോൻ | രചന : സച്ചിദാനന്ദൻ പുഴങ്കര | സംഗീതം : ജോണ്‍സണ്‍, കൈതപ്രം വിശ്വനാഥ്
- താളംതുള്ളി
- ആലാപനം : മധു ബാലകൃഷ്ണന്‍, കോറസ്, രാധിക തിലക് | രചന : സച്ചിദാനന്ദൻ പുഴങ്കര | സംഗീതം : ജോണ്‍സണ്‍, കൈതപ്രം വിശ്വനാഥ്
- ഓരിലകളേ
- ആലാപനം : സി ജെ കുട്ടപ്പൻ | രചന : സച്ചിദാനന്ദൻ പുഴങ്കര | സംഗീതം : ജോണ്‍സണ്‍, കൈതപ്രം വിശ്വനാഥ്