View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉദയാര്‍ദ്ര കിരണങ്ങള്‍ ...

ചിത്രംഈ സ്നേഹതീരത്ത്‌ (സാമം) (2004)
ചലച്ചിത്ര സംവിധാനംപ്രൊഫ ശിവപ്രസാദ്
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎല്‍ സുബ്രമണ്യം
ആലാപനംകവിത സുബ്രഹ്മണ്യം

വരികള്‍

Added by jacob.john1@gmail.com on March 9, 2010
ഉദയാര്‍ദ്ര കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ
വിരിയുന്ന താമര പൂവു പോലെ
കുളിര്‍ കാറ്റു പുണരുമ്പോള്‍ തളിര്‍മെയ്യില്‍ പുളകങ്ങള്‍
അണിയുന്ന തൈമുല്ല വല്ലി പോലെ
ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
ഞാനെത്ര തരളിതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം

ഉദയാര്‍ദ്ര കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ
വിരിയുന്ന താമര പൂവു പോലെ
ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
ഞാനെത്ര തരളിതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം

അറിയാത്ത മട്ടില്‍ നീ അകലേക്കു ചെന്നാലും
നിഴലായ് ഞാന്‍ നിന്റെ കൂടെ എത്തും (അറിയാത്ത ...... )
ഇരുളിലും നിന്‍ ചിരി കാണുവാന്‍
മാനത്തെ മണിവിളക്കില്‍ ഞാന്‍ തിരി കൊളുത്തും
അത്രമേല്‍.. ആശിച്ചു.. പോയതല്ലേ...

ഉദയാര്‍ദ്ര കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ
വിരിയുന്ന താമര പൂവു പോലെ
ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
ഞാനെത്ര തരളിതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം

മൂടി വെയ്ക്കുമ്പോഴും കാറ്റില്‍ പരിമളം
തൂവുന്ന കസ്തൂരി ചാറു പോലെ (മൂടി ....)
പറയാതെ ഉള്ളില്‍ ഞാന്‍ ഒളിച്ചാലും
അറിയാതെ ചിറകടിക്കുന്നെന്റെ മോഹം
എന്റെ പകലന്തികള്‍ക്കു നീ ചന്തമല്ലേ...

ഉദയാര്‍ദ്ര കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ
വിരിയുന്ന താമര പൂവു പോലെ
കുളിര്‍ കാറ്റു പുണരുമ്പോള്‍ തളിര്‍മെയ്യില്‍ പുളകങ്ങള്‍
അണിയുന്ന തൈമുല്ല വല്ലി പോലെ
ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍
ഞാനെത്ര തരളിതയാകുന്നതെന്തിനാവാം
നിന്നെ ഒരുപാടു സ്നേഹിച്ചതാവാം..

നിന്നെ.. ഒരുപാ...ടു സ്നേഹിച്ചതാവാം..


----------------------------------

Added by veenaankr & corrected by jacob.john1@gmail.com on March 9, 2010
udayaardra kiranangal thazhukumbol ariyaathe
viriyunna thaamara poovu pole
kulir kaattu punarumbol thalirmeyyil pulakangal
aniyunna thaimulla valli pole
oru nokku nin mugham kaanumbol
njanethra tharalithayaakunnathenthinaavaam
ninne orupaadu snehichathaavaam

udayaardra kiranangal thazhukumbol ariyaathe
viriyunna thaamara poovu pole
oru nokku nin mugham kaanumbol
njanethra tharalithayaakunnathenthinaavaam
ninne orupaadu snehichathaavaam

ariyaatha mattil nee akalekku chennaalum
nizhalaay njan ninte koode ethum(ariyaatha...... )
irulilum nin chiri kaauuvan
manathe manivilakkil njan thiri koluthum
athramel aashichu poyathalle

udayaardra kiranangal thazhukumbol ariyaathe
viriyunna thaamara poovu pole
oru nokku nin mugham kaanumbol
njanethra tharalithayaakunnathenthinaavaam
ninne orupaadu snehichathaavaam

moodi vaikkumpozhum kaattil parimalam
thoovunna kasthoori chaaru pole (moodi....)
parayaathe ullil njan olichaalum
ariyaathe chirakadikkunnente moham
ente pakalanthikalkku nee chanthamalle

udayaardra kiranangal thazhukumbol ariyaathe
viriyunna thaamara poovu pole
kulir kaatu punarumbol thalirmeyyil pulakangal
aniyunna thaimulla valli pole
oru nokku nin mugham kaanumbol
njanethra tharalithayaakunnathenthinaavaam
ninne orupaadu snehichathaavaam

ninne.. orupaa...du snehichathaavaam..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആദിമഹാമഹസ്സിൻ
ആലാപനം : എം ജി ശ്രീകുമാർ, കവിത സുബ്രഹ്മണ്യം   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എല്‍ സുബ്രമണ്യം
ശിവ ശിവ ശിവ ശംഭോ
ആലാപനം : എം ജി ശ്രീകുമാർ, കവിത സുബ്രഹ്മണ്യം   |   രചന : പ്രൊഫ. ലക്ഷ്മി നാരായണന്‍   |   സംഗീതം : എല്‍ സുബ്രമണ്യം
സദാമനതിൽ വാഴും
ആലാപനം : കവിത സുബ്രഹ്മണ്യം   |   രചന : പ്രൊഫ. ലക്ഷ്മി നാരായണന്‍   |   സംഗീതം : എല്‍ സുബ്രമണ്യം
പകലിന്‍ ചിതയെരിയും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എല്‍ സുബ്രമണ്യം