View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റു വീഴുന്ന [F] ...

ചിത്രംപകല്‍ (2006)
ചലച്ചിത്ര സംവിധാനംഎം എ നിഷാദ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഅപര്‍ണ്ണ രാജീവ്

വരികള്‍

Added by Vijayakrishnan VS on February 10, 2010

ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റു വീഴുന്ന
നിനവിന്റെ രാഗവും ദുഃഖം
ഇതൾവാടി വീഴുമെൻ മനസ്സിന്റെ
പൂവിലേക്കിടറി വീഴുന്നതും ദുഃഖം..

പറയാതെ യാത്രപോയ്‌ മറയുന്ന
പകലിന്റെ ചിറകായ്‌ തളർന്നതും ദുഃഖം
ദുഃഖങ്ങളെല്ലാം മറക്കാൻ മനസ്സിനു‌
ശക്തിയേകുന്നതും ദുഃഖം..

ഇടറാതെ ജീവന്റെ ഇടനാഴിയിൽ നിന്നും
തിരിയായെരിഞ്ഞതും ദു:ഖം
ജന്മങ്ങളെല്ലാം എനിക്കായ്‌ മരിക്കുവാൻ
ജാതകം തീർപ്പതും ദുഃഖം.. 

----------------------------------

Added by Vijayakrishnan VS on February 10, 2010

Iniyumen pattilekkittittu veezhunna
ninavinte ragavum dukham
ithal vaadi veezhumen manassinte
poovilekkidari veezhunnathum dukham..

parayathe yathrapoy marayunna
pakalinte chirakaay thalarnnathum dukham
dukhangalellam marakkan manassinu
sakthiyekunnathum dukham...

idarathe jeevante idanazhiyil ninnum
thiriyayerinjathum dukham
janmangalellam enikkay marikkuvan
jathakam theerppathum dukham...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്തിത്ര വൈകി നീ സന്ധ്യേ
ആലാപനം : ജി വേണുഗോപാല്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റു വീഴുന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍