View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴയായ് മഞ്ഞു മഴയായ് ...

ചിത്രംമധുരം (2003)
ചലച്ചിത്ര സംവിധാനംജെ ഫ്രാൻസിസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംതേജ്‌ മനോജ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

mazhayaay manju mazhayaay ninte manassil peythirangaam
nerukilnovum murivil nerthoralivaal umma nalkaam
manju chillayil paadum kunju praavallayo
nenchu neerthumee sneha manchalil chaayuranguvaan vaa

mazhayaay manju mazhayaay ninte manassil peythirangaam
nerukilnovum murivil nerthoralivaal umma nalkaam

maanju pokunna makara raavinte mudiyil minnum
kanal nilaavinte kanaka thaaramaam pon muthe
nanunananjuvo mizhiyimakal poove
nenchu neerthumee sneha manchalil chaayuranguvaan vaa

mazhayaay manju mazhayaay ninte manassil peythirangaam
nerukilnovum murivil nerthoralivaal umma nalkaam

ulliloorunnorazhal marannente arikil nilkkoo
njaattuvela than kaattil idarunnu kaithiriye
mozhi vithumbi nee karayaruthe
vaa vaa va vaaye
nenchu neerthumee sneha manchalil chaayuranguvaan vaa

(mazhayaay)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

മഴയായു് മഞ്ഞുമഴയായു് നിന്റെ മനസ്സില്‍ പെയ്തിറങ്ങാം
നെറുകില്‍ നോവും മുറിവില്‍ നേര്‍ത്തൊരലിവാല്‍ ഉമ്മ നല്‍കാം
മഞ്ഞു ചില്ലയില്‍ പാടും കുഞ്ഞു പ്രാവല്ലയോ
നെഞ്ചു നീര്‍ത്തുമീ സ്നേഹ മഞ്ചലില്‍ ചായുറങ്ങുവാന്‍ വാ

മഴയായു് മഞ്ഞുമഴയായു് നിന്റെ മനസ്സില്‍ പെയ്തിറങ്ങാം
നെറുകില്‍ നോവും മുറിവില്‍ നേര്‍ത്തൊരലിവാല്‍ ഉമ്മ നല്‍കാം

മാഞ്ഞു പോകുന്ന മകരരാവിന്റെ മുടിയില്‍ മിന്നും
കനല്‍നിലാവിന്റെ കനകതാരമാം പൊന്‍മുത്തേ
നനുനനഞ്ഞുവോ മിഴിയിമകള്‍
പ്രാണോരം പൂവേ
നെഞ്ചു നീര്‍ത്തുമീ സ്നേഹ മഞ്ചലില്‍ ചായുറങ്ങുവാന്‍ വാ

മഴയായു് മഞ്ഞുമഴയായു് നിന്റെ മനസ്സില്‍ പെയ്തിറങ്ങാം
നെറുകില്‍ നോവും മുറിവില്‍ നേര്‍ത്തൊരലിവാല്‍ ഉമ്മ നല്‍കാം

ഉള്ളിലൂറുന്നൊരഴല്‍ മറന്നെന്റെ അരികില്‍ നില്‍ക്കൂ
ഞാറ്റുവേലതന്‍ കാറ്റിലിടറുന്നു കൈത്തിരിയേ
മൊഴി വിതുമ്പി നീ കരയരുതേ
വാ വാ വം വായേ
നെഞ്ചു നീര്‍ത്തുമീ സ്നേഹ മഞ്ചലില്‍ ചായുറങ്ങുവാന്‍ വാ

(മഴയായു് മഞ്ഞുമഴയായു് )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനസ്സിലരിയ (പ്രഭാതഗീതം കാതില്‍)
ആലാപനം : കോറസ്‌, സംഗീത (പുതിയത്)   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : തേജ്‌ മനോജ്‌
അഞ്ജനക്കണ്ണനും നീ (ഗ ഗ രി ഗ സ)
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : തേജ്‌ മനോജ്‌