View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീര്‍മുത്തിന്‍ മൗനമേ ...

ചിത്രംകല്യാൺജി ആനന്ദ്ജി (1995)
ചലച്ചിത്ര സംവിധാനംബാലു കിരിയത്ത്
ഗാനരചനഏഴാച്ചേരി രാമചന്ദ്രന്‍
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര, ബിജു നാരായണന്‍

വരികള്‍

Added by madhavabhadran on November 23, 2011
(സ്ത്രീ) ഗാ മാ പാ.. രീ.. രീ ഗാ മാ.. സാ..

(പു) ഗമരീസ സാപാ മ പാ പാ
ഗമസാധ മാ ഗാരി മാപാ രീസാ

(സ്ത്രീ) നീര്‍മുത്തിന്‍ മൗനമേ
നീയാരെന്‍ സ്വപ്നമോ
(പു) ശുഭകോടി പുണരുന്ന യാമം
നടരാജശിങ്കാരഗാനോന്മാദം
(ശുഭകോടി)
(സ്ത്രീ) ഗംഗയും ഗൗരിയും കാതോര്‍ക്കവേ
ഇന്ദുവും നന്ദിയും മേളിക്കയായു്
എത്രയോ സന്ധ്യയ്ക്കെന്നേ പുണരും ദാവീദിന്‍ ഗീതം
(പു) കരിമിഴിയൊരുഞൊടിയിണയുമൊര‌ാണ്‍കിളി
മോഹം കണ്ണില്‍ മുളച്ചു
(സ്ത്രീ) നീര്‍മുത്തിന്‍ മൗനമേ
നീയാരെന്‍ സ്വപ്നമോ

(സ്ത്രീ) മുന്തിരിവള്ളികളില്‍ അന്തിമിനുങ്ങുമ്പോള്‍
എന്നെ കാണാന്നിടയന്‍ വന്നീലാ
വിടരും ചുണ്ടുകളില്‍ വീഞ്ഞു തുളുമ്പുമ്പോള്‍
ഞാനറിയാതൊരു സിംഫണിയാകുന്നു
(പു) ധനുമാസരാവിന്റെ രതിചന്ദ്രികേ
അനുരാഗവിരഹത്തിനേതു വര്‍ണ്ണം
ഇളമണ്ണിലുണരുന്ന സ്വരമൗനമേ
ചരണങ്ങളണിയുന്നതേതു ലയം
(സ്ത്രീ) ഡാഫോടില്‍ പാട്ടിക്കിളി കൂട്ടും
സീനോയു് മലനിരയില്‍
(പു) കരളിലൊരിളമുകില്‍ കതിര്‍നിര ചൊരിയാന്‍
എന്തേ നിന്നെ വിളിപ്പൂ

(സ്ത്രീ) നീര്‍മുത്തിന്‍ മൗനമേ
നീയാരെന്‍ സ്വപ്നമോ
(പു) ശുഭതോടി പുണരുന്ന യാമം
നടരാജശിങ്കാരഗാനോന്മാദം

(സ്ത്രീ) ഇളമാന്‍ ഇണതേടും സാമോര്‍ താഴു്വരയില്‍
സ്നേഹം വെള്ളിത്തേരോടിക്കുമ്പോള്‍
ഒലിവിന്‍ നിഴലുകളില്‍ ഇടയപ്പെണ്‍കൊടിമാര്‍
നാടന്‍വീണയ്ക്കീണം ചേര്‍ക്കുന്നു
(പു) തിരുമാറിലൊഴുകുന്ന തളിരംഗുലി
അവ ജന്മസുകൃതത്തിന്നേതു വര്‍ണ്ണം
വരവീണയണിയുന്ന പ്രിയരാഗമേ
മറുജന്മമിവള്‍ നിന്റെ തോഴിയല്ലേ
(സ്ത്രീ) വാദനും വില്ലും കൂടാരത്തില്‍ ശൂലേം കന്യകമാര്‍
(പു) പലവഴിയൊഴുകിയ വനനദിയൊടുവില്‍
കുന്നില്‍ തേങ്ങിത്തളര്‍ന്നു
(സ്തീ) പമപപ പമരിനി സാ..
സനി സരിസരി സനി ഗമപാ
ഗമ പപ നിരി സനിധപ മപധപ മരിസനി
സാസസ ധസസസ പമഗമ ഗരിസാ
സസനിസ രിസനിസ സപമപ ഗപമപ
സാ.. പാ.. മാ.. രീ.. നീസാ സാ..

(സ്ത്രീ) നീര്‍മുത്തിന്‍ മൗനമേ
നീയാരെന്‍ സ്വപ്നമോ
(പു) ശുഭതോടി പുണരുന്ന യാമം
നടരാജശിങ്കാരഗാനോന്മാദം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രാണനിലേതോ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഏഴാച്ചേരി രാമചന്ദ്രന്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌