View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തോലക്കൊട്ടാരം ...

ചിത്രംമേലെ വാര്യത്തെ മാലാഖക്കുട്ടികള്‍ (2000)
ചലച്ചിത്ര സംവിധാനംതുളസീദാസ്
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംസുജാത മോഹന്‍, സന്തോഷ്‌ കേശവ്‌

വരികള്‍

Added by Kalyani on December 7, 2010

മുത്തോലക്കൊട്ടാരം പത്തുപറ പത്തായം
നാടു ചുറ്റാന്‍ നാലുമണിത്തേരു്
ചായുറക്കാന്‍ ചന്ദനപ്പൂങ്കാറ്റു് (..മുത്തോലക്കൊട്ടാരം..)
കവിതകള്‍ വിരിയുമ്പോള്‍ കാദംബരീ
കുയിലിനുമറിയില്ല നീലാംബരീ
മാമുണ്ണാന്‍ വെള്ളിത്തിങ്കൾത്താലം
മാനത്തെ കാവില്‍ മേടപ്പൂരം

മുത്തോലക്കൊട്ടാരം പത്തുപറ പത്തായം
നാടു ചുറ്റാന്‍ നാലുമണിത്തേരു്
ചായുറക്കാന്‍ ചന്ദനപ്പൂങ്കാറ്റു്..

മാറില്‍ ചായുമീ മണിമഴപ്പീലിയില്‍
ഏഴുനിറം ചേര്‍ന്നലിഞ്ഞുവോ
പൂവണിയുന്നൊരാ മാനത്തെ ചെമ്പകം
പൂക്കണിയായ് വന്നണഞ്ഞുവോ
നിറനിറ നിറയുമീ നീലത്തളിരുകള്‍
നിറപറയാകുമീ ഓര്‍മ്മക്കുളിരുകള്‍
നിന്റെ മെയ് തൊടാന്‍ ഒരുമാത്ര നിന്നുവോ
നീരാടും വാര്‍ത്തിങ്കളേ........
നീയാരെന്‍ ശ്രീമംഗലേ.........

മുത്തോലക്കൊട്ടാരം പത്തുപറ പത്തായം
നാടു ചുറ്റാന്‍ നാലുമണിത്തേരു്
ചായുറക്കാന്‍ ചന്ദനപ്പൂങ്കാറ്റു്..

സംഗമ രാത്രിയില്‍ മംഗലവീണയില്‍
എഴുസ്വരം ചേര്‍ന്നിണങ്ങിയോ
താലിപ്പൂവിലെന്‍ മാനസത്തേന്‍കുടം
താമരയായ് കൈ തൊഴുന്നുവോ
മകരനിലാവിലെ മഞ്ഞണിത്തുമ്പികള്‍
മധുമഴ പൊഴിയുമീ മായക്കമ്പികള്‍
നിന്റെ പേരിലും ഒരു പാട്ടുനെയ്തുവോ
സ്നേഹത്തിന്‍ കൂടല്ലയോ....
ദൈവത്തിന്‍ വീടല്ലയോ....

(മുത്തോലക്കൊട്ടാരം....)

 

----------------------------------

Added by Kalyani on December 7, 2010

Mutholakkottaaram pathupara pathaayam
naadu chuttaan naalumani theru
chaayurakkaan chandanappoonkaattu
kavithakal viriyumpol kaadambarii
kuyilinumariyilla neelaambarii
maamunnaan vellithinkal thaalam
maanathe kaavil medappooram

mutholakkottaaram pathupara pathaayam
naadu chuttaan naalumani theru
chaayurakkaan chandanappoonkaattu

maaril chaayumee manimazhappeeliyil
ezhuniram chernnalinjuvo
poovaniyunnoraa maanathe chempakam
pookkaniyaay vannananjuvo
nira nira nirayumee neelathalirukal
niraparayaakumee ormmakkulirukal
ninte mey thodaan orumaathra ninnuvo
neeraadum vaarthinkale...
neeyaaren sreemangale....

mutholakkottaaram pathupara pathaayam
naadu chuttaan naalumani theru
chaayurakkaan chandanappoonkaattu

sangama raathriyil mangala veenayil
ezhuswaram chernninangiyo
thaalippoovilen maanasathenkudam
thaamarayaay kai thozhunnuvo
makaranilaavile manjanithumbikal
madhumazha pozhiyumee maayakkambikal
ninte perilum oru paattu neythuvo
snehathin koodallayo....
daivathin veedallayo....

(mutholakkottaaram.....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാണാപ്പൂങ്കുയില്‍ ഒരു കവിത [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പൂച്ചക്കരോ മണികെട്ടുന്നല്ലൊ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കാണാപ്പൂങ്കുയില്‍ ഒരു കവിത [D]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
തെയ്യംകാട്ടില്‍ തെക്കന്‍കാറ്റില്‍
ആലാപനം : കെ എസ്‌ ചിത്ര, രഞ്ജിനി ജോസ്‌, സന്തോഷ്‌ കേശവ്‌, അഭിരാമി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്