View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Raathrimulla Pole ...

MovieSummer Palace (2000)
Movie DirectorK Murali
LyricsS Ramesan Nair
MusicBerny Ignatius
SingersRanjini Jose

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on July 13, 2010

രാത്രിമുല്ലപോലെ വിടർന്നു വിടർന്നു വരൂ
ഈ പൂക്കടമ്പിലായ് പടര് പടര്
ഇത് കന്നിരാമഴക്കിന്നാരം
വെണ്ണിലാക്കിളി പുന്നാരം
മുതിർന്ന മുന്തിരി കവർന്ന വിരിയഴക്
നീ തളിരഴക്
(രാത്രിമുല്ല....)


ഇലപൊഴിയും കാലമായ് വന്നു നീ
ഇതളിതളിൽ തേൻ കണം തന്നൂ നീ
പനിനീർ കാറ്റു നെയ്യുന്നുവോ പുതിയൊരു തൂവാല
പകരം പൊൻ മണിത്താരകം വില പറയുന്നീല
മനസ്സമ്മതം നിനച്ചോതുവാൻ നിനക്കാവുമെങ്കിൽ
മണിത്തെന്നലേ വിളക്കാവുമോ തനിച്ചാണു നമ്മൾ
(രാത്രിമുല്ല....)


വിരലൊഴുകും വീണകൾ പാടുന്നു
അരുവികളോ സാഗരം തേടുന്നു
പവിഴം പൂത്ത പാടങ്ങളിൽ പകലിനു പൂമഞ്ചം
പതയും മുന്തിരിച്ചാറുമായ് പകരുക രോമാഞ്ചം
വിളിക്കാതെയും വിരുന്നുണ്ണുവാൻ നിനക്കെന്റെ താലം
ഉണർത്താൻ വരും കിളിക്കൊഞ്ചലെൻ ചരിത്രതിൻ കാലം
(രാത്രിമുല്ല....)



Other Songs in this movie

Kili Marachillakalil
Singer : KS Chithra, G Venugopal   |   Lyrics : S Ramesan Nair   |   Music : Berny Ignatius
Kili Marachillakalil [F]
Singer : KS Chithra   |   Lyrics : S Ramesan Nair   |   Music : Berny Ignatius