View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തുവാരാന്‍ പോയവരേ ...

ചിത്രംഅഗ്നിപരീക്ഷ (1968)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

muthu vaaraan poyavare
muthenthe kandilla
chuzhikal kandoo chippikal kandoo
thuzhanju ponnu - thiriye
thuzhanju ponnu
(muthu vaaraan)

kadalu kaanaan poyavare
kadalenthe kandilla
thirakal kandoo theeram kandoo
thirichu ponnu (kadalu)
koode vanna vidhi maathram
kadalum muthum kandu (koode)
(muthu vaaraan)

kaadu kaanaan poyavare
kaadenthe kandilla
marangal kandu malakal kandu
madangi vannu (kaadu kaanaan)
koode vanna vidhi maathram
kaadum kaniyum kandu (koode vanna)
(muthu vaaraan)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മുത്തുവാരാൻ പോയവരേ
മുത്തെന്തെ കണ്ടില്ല?
ചുഴികൾ കണ്ടൂ, ചിപ്പികൾ കണ്ടൂ
തുഴഞ്ഞു പോന്നു തിരിയെ
തുഴഞ്ഞു പോന്നൂ!
(മുത്തുവാരാൻ..)

കടലുകാണാൻ പോയവരേ!
കടലെന്തെ കണ്ടില്ല?
തിരകൾ കണ്ടു, തീരം കണ്ടു
തിരിച്ചു പോന്നൂ
കൂടെ വന്ന വിധിമാത്രം
കടലും മുത്തും കണ്ടു!
(മുത്തുവാരാൻ...)

കാടു കാണാൻപൊയവരെ!
കാടെന്തെ കണ്ടില്ല?
മരങ്ങൾ കണ്ടൂ,മലകൾ കണ്ടു
മടങ്ങി വന്നൂ
കൂടെ വന്ന വിധി മാത്രം
കാടും കനിയും കണ്ടു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൈരളീ കൈരളീ കാവ്യകൈരളീ
ആലാപനം : പി സുശീല, കോറസ്‌, രേണുക   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തിങ്കളും കതിരൊളിയും
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഉറങ്ങിക്കിടന്ന ഹൃദയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ