കണ്മണിയെ കണ്മണിയെ ഞാൻ ...
ചിത്രം | അച്ഛന്റെ പൊന്നുമക്കൾ (2006) |
ചലച്ചിത്ര സംവിധാനം | അഖിലേഷ് ഗുരുവിലാസ് |
ഗാനരചന | ജോഫി തരകന്‍ |
സംഗീതം | ജോയ് മാധവന്‍ |
ആലാപനം | സതീഷ് ബാബു |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 4, 2010 കണ്മണിയെ കണ്മണിയെ ഞാൻ നിന്നെ സ്നേഹിക്കുന്നു പുഞ്ചിരിയിൽ പൂ വിടരും നിന്നെ ഞാൻ സ്നേഹിക്കുന്നു ദിനവും എന്റെ നെഞ്ചകത്തിൽ കളിയാടുന്നു നിൻ രൂപം മോഹം തന്നിട്ടിന്നൊടുവിൽ ദേവീ എന്നെ നീ മറന്നോ (കണ്മണിയേ..) കണ്ണേ നിനക്കെന്താണിതു കള്ളക്കളിയോ മിണ്ടാത്തതെന്താ മനം കല്ലോ മരമോ തങ്കം നിൻ കൈയ്യിൽ കളിപ്പാട്ടം ഇവനോ നദിയായ് മിഴിയൊഴുകുന്നത് കാണാൻ സുഖമോ ഇനിയൊരു ജന്മത്തിൽ മുത്തേ നീ എൻ കൂടെ ആവേശത്തേരേറി വരുമോ എന്നെന്നും തേടുന്ന സ്നേഹത്തിൻ മുത്തങ്ങൾ നെഞ്ചോരം വന്നു നീ തരുമോ ഹൃദയത്തിൻ കുളിരേ അഴകെഴും മലരേ നിനക്കൊരു വിനയം ഇല്ലേ കണ്മണിയേ എൻ മോഹപ്പൂമണിയേ എൻ ഓമല്‍പ്പൊന്മലരേ (കണ്മണിയേ.....) പെണ്ണേ മനം തന്നിൽ ഇതാ ശോകം കഠിനം ഇനിയും ഇതു നീണ്ടാൽ പ്രിയ മോളെ മരണം നീറുന്നൊരു വാഴ്വാണെൻ ആത്മാവുരുകും പൊന്നേ നിന്നെ തേടും ദിനം കണ്ണും കരളും എത്രയോ സ്നേഹത്തിൻ തോൽവികൾ ഈ മണ്ണിൽ ദുഃഖത്തിൻ ഗാഥകൾ രചിച്ചു മോഹിനീ ശോകത്തിൻ തോഴികളീ കണ്ണിൽ മുത്തേ നീ കളീയാക്കി രസിച്ചു ഉറക്കത്തിനിടയിൽ മയക്കത്തിൻ നടുവിൽ അലയായ് കനവിൽ എൻ നെഞ്ചം പൊള്ളിടുന്നു എന്റെ ശോകം തള്ളിടുന്നു എന്നും ഞാൻ കരഞ്ഞീടുന്നു (കണ്മണിയേ.....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 21, 2011 Kanmaniye Kanmaniye njaan ninne snehikkunnu Punchiriyil poo vidarum ninne njaan snehikkunnu Dinavum ente nenchakathil kaliyaadunnu nin roopam moham thannittoduvil devee enne nee maranno (Kanmaniye....) Kanne ninakkenthanithu kallakkaliyo Mindaathathenthaa manam kallo maramo Thankam nin kaiyyil kalippaattam ivano Nadiyaay mizhiyozhukunnathu kaanaan sukhamo Iniyoru janmathil muthe nee en koode aaveshathereri varumo Ennennum thedunna snehathin muthangal nenchoram vannu nee tharumo hridayathin kulire azhakezhum malare ninakkoru vinayam ille Kanmaniye en mohappoomaniye en omal ponmalare (Kanmaniye...) Penne manam thannil ithaa shokam kadinam iniyum ithu neendaal priya mole maranam neerunnoru vaazhvaanen aathmaavurukum ponne ninne thedum dinam kannum karalum ethrayo snehathin tholvikal ee mannil dukhathin gaadhakal rachichu mohinee shokathin thozhikalee kannil muthe nee kaliyaakki rasichu urakkathinidayil mayakkathin naduvil alayaay kanavil en nencham pollidunnu ente shokam thallidunnu ennum njaan karanjeedunnu (Kanmaniye....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദൂരെ സൂര്യവസന്തം
- ആലാപനം : വിശ്വനാഥ് | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- എന്നെയോർത്തു
- ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- ഇന്ദ്രനീലരാവിൽ
- ആലാപനം : രോഷ്നി മോഹൻ, വിശ്വനാഥ് | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- താലമരത്തിലെ
- ആലാപനം : രോഷ്നി മോഹൻ | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- ചിങ്കാരക്കിളി
- ആലാപനം : സുജാത മോഹന്‍, വിശ്വനാഥ് | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- വിതച്ചതെന്നും [M]
- ആലാപനം : പി ജയചന്ദ്രൻ | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- വിതച്ചതെന്നും [F]
- ആലാപനം : രോഷ്നി മോഹൻ | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- ആവഴിയീവഴിയോ
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, പാലക്കാട് കെ എല്‍ ശ്രീറാം | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍
- ഒരുവട്ടം കൂടി
- ആലാപനം : അഫ്‌സല്‍ | രചന : ജോഫി തരകന്‍ | സംഗീതം : ജോയ് മാധവന്‍