വിതച്ചതെന്നും [M] ...
ചിത്രം | അച്ഛന്റെ പൊന്നുമക്കൾ (2006) |
ചലച്ചിത്ര സംവിധാനം | അഖിലേഷ് ഗുരുവിലാസ് |
ഗാനരചന | ജോഫി തരകന് |
സംഗീതം | ജോയ് മാധവന് |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 4, 2010 വിതച്ചതെന്നും കനക സ്വപ്നങ്ങൾ വിരിഞ്ഞതെല്ലാം കരിഞ്ഞ സുമങ്ങൾ കണ്ണുനീരിലും മെല്ലെ പുഞ്ചിരിക്കുവാൻ വിധി തൻ ഇരുളിൽ പഠിച്ചവർ നമ്മൾ (വിതച്ചതെന്നും...) കല്ലിൻ കരളും കരയുവാനായ് കദനം മഹിയിൽ സ്വയമുണർന്നു മിഴിനീരുണ്ണും മനുജനെന്നും തീരാനോവിൻ നിഴൽ വിരിച്ചു മനസ്സിൻ ഉലയിൽ വിളക്കിയെടുത്ത ബന്ധങ്ങൾ പോലും മുനിഞ്ഞു കത്തുന്ന വിളക്കിൽ മുത്തുന്ന പൂമ്പാറ്റ പോലെ അറിയാക്കഥ തൻ അരങ്ങാണുലകം (വിതച്ചതെന്നും...) ഓരോ ദിനവും യുഗങ്ങളാകും നിറയും നിനവിൻ വ്യഥകളാടും ഓരോ ചിറകും തളർന്നു താാഴും ഓമൽക്കനവിൻ കലകൾ മായും കണക്കു കൂട്ടി കിഴിച്ചു നോക്കി കാണാത്തതല്ലേ കഴിഞ്ഞ കാല വഴിയിലൊന്നും കാണാത്തതല്ലേ മഞ്ഞിൻ മണി പോൽ തെളിയും സ്നേഹം (വിതച്ചതെന്നും...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 21, 2011 vithachathennum kanaka swapnangal Virinjathellaam karinja sumangal Kannuneerilum melle punchirikkuvaan Vidhi than irulil padhichavar nammal (vithachathennum....) Kallin karalum karayuvaanaay Kadanam mahiyil swayamunarnnu Mizhineerunnum manujanennum Theeraanovin nizhal virichu Manassin ulayil vilakkiyedutha bandhangal polum muninju kathunna vilakkil muthunna poompaatta pole ariyaa kadha than arangaanulakam (vithachathennum....) Oro dinavum yugangalaakum nirayum ninavin vyadhakalaadum oro chirakum thalarnnu thaazhum omalkkanavin kalakal maayum kanakku kootti kizhichu nokki kaanaathathalle Kazhinja kaala vazhiyilonnum kaanaathathalle manjin mani pol theliyum sneham (vithachathennum....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദൂരെ സൂര്യവസന്തം
- ആലാപനം : വിശ്വനാഥ് | രചന : ജോഫി തരകന് | സംഗീതം : ജോയ് മാധവന്
- എന്നെയോർത്തു
- ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം | രചന : ജോഫി തരകന് | സംഗീതം : ജോയ് മാധവന്
- കണ്മണിയെ കണ്മണിയെ ഞാൻ
- ആലാപനം : സതീഷ് ബാബു | രചന : ജോഫി തരകന് | സംഗീതം : ജോയ് മാധവന്
- ഇന്ദ്രനീലരാവിൽ
- ആലാപനം : രോഷ്നി മോഹൻ, വിശ്വനാഥ് | രചന : ജോഫി തരകന് | സംഗീതം : ജോയ് മാധവന്
- താലമരത്തിലെ
- ആലാപനം : രോഷ്നി മോഹൻ | രചന : ജോഫി തരകന് | സംഗീതം : ജോയ് മാധവന്
- ചിങ്കാരക്കിളി
- ആലാപനം : സുജാത മോഹന്‍, വിശ്വനാഥ് | രചന : ജോഫി തരകന് | സംഗീതം : ജോയ് മാധവന്
- വിതച്ചതെന്നും [F]
- ആലാപനം : രോഷ്നി മോഹൻ | രചന : ജോഫി തരകന് | സംഗീതം : ജോയ് മാധവന്
- ആവഴിയീവഴിയോ
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, പാലക്കാട് കെ എല്‍ ശ്രീറാം | രചന : ജോഫി തരകന് | സംഗീതം : ജോയ് മാധവന്
- ഒരുവട്ടം കൂടി
- ആലാപനം : അഫ്സല് | രചന : ജോഫി തരകന് | സംഗീതം : ജോയ് മാധവന്