View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിതച്ചതെന്നും [F] ...

ചിത്രംഅച്ഛന്റെ പൊന്നുമക്കൾ (2006)
ചലച്ചിത്ര സംവിധാനംഅഖിലേഷ് ഗുരുവിലാസ്
ഗാനരചനജോഫി തരകന്‍
സംഗീതംജോയ്‌ മാധവന്‍
ആലാപനംരോഷ്നി മോഹൻ

വരികള്‍

Lyrics submitted by: Jija Subramanian

vithachathennum kanaka swapnangal
Virinjathellaam karinja sumangal
Kannuneerilum melle punchirikkuvaan
Vidhi than irulil padhichavar nammal
(vithachathennum....)

Kallin karalum karayuvaanaay
Kadanam mahiyil swayamunarnnu
Mizhineerunnum manujanennum
Theeraanovin nizhal virichu
Manassin ulayil vilakkiyedutha bandhangal polum
muninju kathunna vilakkil muthunna poompaatta pole
ariyaa kadha than arangaanulakam
(vithachathennum....)

Oro dinavum yugangalaakum
nirayum ninavin vyadhakalaadum
oro chirakum thalarnnu thaazhum
omalkkanavin kalakal maayum
kanakku kootti kizhichu nokki kaanaathathalle
Kazhinja kaala vazhiyilonnum kaanaathathalle
manjin mani pol theliyum sneham
(vithachathennum....)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

വിതച്ചതെന്നും കനക സ്വപ്നങ്ങൾ
വിരിഞ്ഞതെല്ലാം കരിഞ്ഞ സുമങ്ങൾ
കണ്ണുനീരിലും മെല്ലെ പുഞ്ചിരിക്കുവാൻ
വിധി തൻ ഇരുളിൽ പഠിച്ചവർ നമ്മൾ
(വിതച്ചതെന്നും...)

കല്ലിൻ കരളും കരയുവാനായ്
കദനം മഹിയിൽ സ്വയമുണർന്നു
മിഴിനീരുണ്ണും മനുജനെന്നും
തീരാനോവിൻ നിഴൽ വിരിച്ചു
മനസ്സിൻ ഉലയിൽ വിളക്കിയെടുത്ത ബന്ധങ്ങൾ പോലും
മുനിഞ്ഞു കത്തുന്ന വിളക്കിൽ മുത്തുന്ന പൂമ്പാറ്റ പോലെ
അറിയാക്കഥതൻ അരങ്ങാണുലകം
(വിതച്ചതെന്നും...)

ഓരോ ദിനവും യുഗങ്ങളാകും
നിറയും നിനവിൻ വ്യഥകളാടും
ഓരോ ചിറകും തളർന്നു താ‍ാഴും
ഓമൽക്കനവിൻ കലകൾ മായും
കണക്കുകൂട്ടി കിഴിച്ചുനോക്കി കാണാത്തതല്ലേ
കഴിഞ്ഞകാല വഴിയിലൊന്നും കാണാത്തതല്ലേ
മഞ്ഞിൻമണിപോൽ തെളിയും സ്നേഹം
(വിതച്ചതെന്നും...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൂരെ സൂര്യവസന്തം
ആലാപനം : വിശ്വനാഥ്‌   |   രചന : ജോഫി തരകന്‍   |   സംഗീതം : ജോയ്‌ മാധവന്‍
എന്നെയോർത്തു
ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം   |   രചന : ജോഫി തരകന്‍   |   സംഗീതം : ജോയ്‌ മാധവന്‍
കണ്മണിയെ കണ്മണിയെ ഞാൻ
ആലാപനം : സതീഷ്‌ ബാബു   |   രചന : ജോഫി തരകന്‍   |   സംഗീതം : ജോയ്‌ മാധവന്‍
ഇന്ദ്രനീലരാവിൽ
ആലാപനം : രോഷ്നി മോഹൻ, വിശ്വനാഥ്‌   |   രചന : ജോഫി തരകന്‍   |   സംഗീതം : ജോയ്‌ മാധവന്‍
താലമരത്തിലെ
ആലാപനം : രോഷ്നി മോഹൻ   |   രചന : ജോഫി തരകന്‍   |   സംഗീതം : ജോയ്‌ മാധവന്‍
ചിങ്കാരക്കിളി
ആലാപനം : സുജാത മോഹന്‍, വിശ്വനാഥ്‌   |   രചന : ജോഫി തരകന്‍   |   സംഗീതം : ജോയ്‌ മാധവന്‍
വിതച്ചതെന്നും [M]
ആലാപനം : പി ജയചന്ദ്രൻ   |   രചന : ജോഫി തരകന്‍   |   സംഗീതം : ജോയ്‌ മാധവന്‍
ആവഴിയീവഴിയോ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, പാലക്കാട് കെ എല്‍ ശ്രീറാം   |   രചന : ജോഫി തരകന്‍   |   സംഗീതം : ജോയ്‌ മാധവന്‍
ഒരുവട്ടം കൂടി
ആലാപനം : അഫ്‌സല്‍   |   രചന : ജോഫി തരകന്‍   |   സംഗീതം : ജോയ്‌ മാധവന്‍