View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓംകാര തിടമ്പുള്ള ...

ചിത്രംപോത്തൻവാവ (2006)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅലക്സ്‌ പോള്‍
ആലാപനംഎം ജി ശ്രീകുമാർ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 4, 2010

ധനനാരീ നാനാനാനാനാനാ തധരീ നാനാനാ നാനാ

ഓംകാരത്തിടമ്പുള്ള ദേവാംഗനേ
ഓംകാരത്തിടമ്പുള്ള ദേവാംഗനേ
വേദാന്ത ചിലമ്പുള്ള നാദാംഗനേ
മഞ്ജീരസല്ലാപമേ സല്ലാപ സഞ്ചാരമേ
അരവിന്ദ മനസ്സിന്റെ മകരന്ദ സ്വരം നീയേ (2)
അവതാര സംഗീതമേ..
(ഓംകാരത്തിടമുള്ള...)

നന്ദനം മനം തന്നിൽ നൽകണേ ചിരം നിന്റെ
ചന്ദനം സുഖം മോഹനം
ആ..ആ.ആ.ആ..
നന്ദനം മനം തന്നിൽ നൽകണേ ചിരം നിന്റെ
ചന്ദനം സുഖം മോഹനം
തങ്കത്തിളക്കം എന്നും തുളുമ്പി എന്നെത്തലോടി വന്നാലും
മന്ത്രം നിറഞ്ഞ നാവിൽ സുവർണ നാമം വിളമ്പി നിന്നാലും
ബ്രാമീ വസന്തം ഗംഗാതരംഗം
ബ്രാമീ വസന്തം ഗംഗാതരംഗം
ആദിയാം നാദമേ തന്നാലും
എന്നെ മറന്നു നിന്നെത്തൊഴുന്ന
കൈക്കുടങ്ങൾ നിന്റെ പീഠനറിവും
സരീഗരീഗാമഗാമാപമപാധ
സനീഗഗമപധനിപധനീ
(ഓംകാരത്തിടമുള്ള...)

മുക്തിദാനസുഖ നിഗമധാരസുധ സംഗീതമേ
സാംബദേവമുഖ വരദരാഗമധു സംഗീതമേ
നിത്യ സത്യലയ സംഗീതമേ
ശുദ്ധസപ്ത സ്വരസംഗീതമേ
കൈലാസമയ വിൺ ഗംഗയുടെ
മദനചലന നടന മധുരമൊഴുകിയ
മാലേയമയ ,മൺ വീണയുടെ
സിരയിലലസമലസമഴകിലുണരണം
സംഗീതമേ സംഗീതമേ
മനോരഞ്ജമാകുന്നൊരാനന്ദജാലം
അനന്തവേദരസമായ സോമരസമാകുമേക രസലയം ചടുലമയ
(ഓംകാരത്തിടമുള്ള...)




----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 28, 2010

Dhananaaree naanaanaanaanaanaa thadharee naanaanaa naanaa
Omkarathidampulla devaamgane
Omkarathidampulla devaamgane
vedaanthachilampulla naadaamgane
manjeera sallaapame sallaapa sanchaarame
aravinda manassinte makaranda swaram neeye (2)
avathaara samgeethame
(Omkarathidampulla...)

Nandanam manam thannil nalkane chiram ninte
chandanam sukham mohanam
aa...aa...aa...
Nandanam manam thannil nalkane chiram ninte
chandanam sukham mohanam
Thankathilakkam ennum thulumpi enne thalodi vannaalum
manthram niranja naavil suvarnna naamam vilampi ninnaalum
braamee vasantham gamgaatharamgam
braamee vasantham gamgaa tharamgam
aadiyaam naadame thannaalum
enne marannu ninne thozhunna
kaikkudangal ninte peedhanarivum
sari gari gaama gaamapamapaadha
saneegagamapadhanipadhane
(Omkarathidampulla...)

Mukthidaanasukha nigamadhaarasudha samgeethame
saambadevamukha varadaraagamadhu samgeethame
nithya sathyalaya samgeethame
shudha saptha swara samgeethame
kailaasamaya vin gamgayude
madana chalana nadana madhuramozhukiya
maaleyamaya manveenayude
sirayilalasamalasamazhakilunaranam
samgeethame samgeethame
manoranjamaakunnoraanandajaalam
ananthaveda rasamaaya somarasamaakumeka rasalayam chadulamaya
(Omkarathidampulla...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാവേ മകനേ
ആലാപനം : മധു ബാലകൃഷ്ണന്‍, ഉഷാ ഉതുപ്പ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
വാവേ മകനേ
ആലാപനം : മധു ബാലകൃഷ്ണന്‍, അഫ്‌സല്‍, പ്രദീപ്‌ പള്ളുരുത്തി, രമേഷ് ബാബു   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
നേരാണേ എല്ലാം നേരാണേ
ആലാപനം : മധു ബാലകൃഷ്ണന്‍, മഞ്ജരി, രെജു ജോസഫ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
മഞ്ചാടി മണിമുത്തു
ആലാപനം : എം ജി ശ്രീകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
രാഗ[ബിറ്റ്]
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, കോറസ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍