View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹേ വസുധേ ...

ചിത്രംആയില്യം നാളില്‍ (2001)
ചലച്ചിത്ര സംവിധാനംകെ പി എസ് ദേവ്
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by vikasvenattu@gmail.com on July 9, 2010

ഹേ വസുധേ! നഭസ്സിന്‍ തനുജേ!
നിന്‍ സ്വപ്ന സുമവാടിയില്‍
ഒരു ജന്മം വീണ്ടും തരൂ
(ഹേ വസുധേ)

എന്‍ തേവനെന്‍ പാതിയുയിരായവന്‍ വാഴുന്നു ദൂരെ
ഞാനെന്ന ഗീതത്തിന്‍ സ്വരമായവന്‍ കേഴുന്നു ദൂരെ
എന്നോര്‍മ്മയില്‍ നാള്‍കളെണ്ണുന്നവന്‍ - അവനെന്റെ സ്വന്തം
എന്‍ വാനിലെ പൊന്നൊളിയായവന്‍ - അവനെന്റെ സര്‍വ്വം
തെന്നലിന്‍ തേരില്‍ വരുന്നു ഞാന്‍...
എന്നുമെന്‍ തേവനെ കാണുവാന്‍...
(ഹേ വസുധേ)

കൊതിതീരും മുമ്പേ വെണ്മുകിലായ ഞാനൊഴുകുന്നു രാവില്‍
തമസ്സിന്റെ ചിറകുള്ളൊരഴലായ ഞാന്‍ പടരുന്നു പാരില്‍
വര്‍ഷങ്ങളായെന്‍ ആത്മാവു നിത്യം അലയുന്നു മൂകം
ഒരു ദേഹമായ് പുതുജന്മമായ് പ്രിയനോടു ചേരാന്‍
നിന്‍ ദയാവൈഭവം നേടുവാന്‍...
ഒരു സൃഷ്ടിയായ് സ്പന്ദനം കൊള്ളുവാന്‍...
(ഹേ വസുധേ)


Added by Kalyani on December 15, 2010

Hey vasudhe....nabhassin thanuje...
hey vasudhe....nabhassin thanuje...
nin swapna sumavaadiyil
nin swapna sumavaadiyil
oru janmam veendum tharuu....
hey vasudhe....nabhassin thanuje...

en thevanen paathiyuyiraayavan vaazhunnu doore
njaanenna geethathin swaramaayavan kezhunnu doore
ennormmayil naalkalennunnavan...avanente swantham
en vaanile ponnoliyaayavan...avanente sarvam
thennalin theril varunnu njaan.....
ennumen thevane kaanuvaan.....
hey vasudhe....nabhassin thanuje..

kothitheerum munpe venmukilaaya njaan ozhukunnu raavil
thamassinte chirakullorazhalaaya njaan padarunnu paaril
varshangalaayen aathmaavu nithyam alayunnu mookam
oru dehamaay puthujanmmamaay priyanodu cheraan
nin dayaavaibhavam neduvaan....
oru srishttiyaay spandanam kolluvaan.....
(hey vasudhe....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ അനുപമ നീ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
ഓ അനുപമ നീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
ആയില്യം നാളില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
മമ മാനസ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
അങ്ങു വടക്കു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍