പ്രിയമാര്‍ന്ന പ്രേമ ഹംസമേ ...
ചിത്രം | ശബ്ദം വെളിച്ചം (1990) |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | സുജാത മോഹന്‍, ഉണ്ണി മേനോന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011 പ്രിയമാര്‍ന്ന പ്രേമഹംസമേ മനസ്സിൽ എന്നും നിറമാരി തൂകും മോഹമേ ഇന്നീ സാന്ധ്യശോഭയിൽ മധുമാസകാന്തിയിൽ പ്രണയവനിയിൽ സ്വപ്നം പൂക്കും തീരം തേടും (പ്രിയമാർന്ന....) നീയെന്റെ സ്വന്തമാകും ധന്യ വേളയിൽ നമ്മൾ തമ്മിൽ മിഴികൾ കൊണ്ടു മാല ചാർത്തുമ്പോൾ (2) വിണ്ണിൻ ഹിതം പോലെ ഹൃദയങ്ങൾ ചേരുമ്പോൾ ആയിരം കിനാവിലെ പുളകം പകർന്നു നൽകും നേരം (പ്രിയമാർന്ന....) നിൻ കൈകളെന്റെ മേനി ലോലമാക്കുമ്പോൾ അതിനാലെൻ ഉള്ളിലാകെ തേനുലാവുമ്പോൾ (2) ഞാൻ നിന്നധരത്തിൽ; രതിഗീതം എഴുതുമ്പോൾ എന്നിൽ നിൻ കരങ്ങളാൽ അമൃത കണികൾ പെയ്യും നേരം (പ്രിയമാർന്ന....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011 Priyamaarnna premahamsame manassil ennum Niramaari thookum mohame innee Saandhya shobhayil madhumaasakaanthiyil Pranayavaniyil swapnam pookkum theeram thedum (Priyamaarnna....) Neeyente swanthamaakum dhanyavelayil Nammal thamil mizhikal kondu maala chaarthumpol Vinnin hitham pole hrudayangal cherumpol aayiram kinaavile pulakam pakarnnu nalkum neram (Priyamaarnna....) Nin kaikalaalente meni lolamaakkumpol athinaalen ullilaake thenulaavumpol njaan ninnadharathil rathigeetham ezhuthumpol ennil nin karangalaal amrutha kanikal peyyum neram (Priyamaarnna....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഞ്ഞിന്‍ തുള്ളി
- ആലാപനം : കെ എസ് ചിത്ര | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജോണ്‍സണ്‍