View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വര്‍ണ്ണത്താലം ...

ചിത്രംചില നിമിഷങ്ങള്‍ (1986)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരാജസേനന്‍
ആലാപനംകെ എസ്‌ ചിത്ര, കൃഷ്ണചന്ദ്രന്‍

വരികള്‍

Added by devi pillai on February 23, 2011

സ്വര്‍ണ്ണത്താലം പൊങ്ങും രാവില്‍
സ്നേഹം പൂക്കും വാടം തേടി
തൂവല്‍ നീര്‍ക്കും പറവകള്‍
കൂടുന്നു കൂടുന്നിന്നു വീണ്ടുമിവിടെ
പാടുന്നു ഏകസ്വരത്തില്‍

പൊന്‍‌ദീപകന്യകകള്‍ പൊന്‍നാളമുകുളങ്ങള്‍
ചൂടുന്ന നേരം ഇതാ
ആനന്ദത്തിന്‍ സാരം കൊണ്ട്
ലാവണ്യത്തിന്‍ ഓളം കൊണ്ട്
ഏതോ നാദം പൂകി ഒന്നായ് വാ

മണ്ണിന്റെ മോഹങ്ങളും വിണ്ണിന്റെ മോഹങ്ങളും
ഒന്നാകും യാമം ഇതാ
സംഗീതത്തിന്‍ കല്ലോലം പോല്‍
ഉല്ലാസത്തിന്‍ ഉല്ലേഖം പോല്‍
ഏതോ രാഗം മീട്ടി ഒന്നായ് വാ

----------------------------------

Added by devi pillai on February 23, 2011

swarnnathaalam pongum raavil
sneham pookkum vaadam thedi
thooval neerkkum paravakal
koodunnu koodunninnu veendumivide
paadunnu ekaswarathil

pondeepa kanyakakal pon naala mukulangal
choodunna neram ithaa
aanandathin saaram kondu
laavanyathin olam kondu
etho naadam pooki onnaay vaa

manninte mohangalum vinninte mohangalum
onnaakum yaamam ithaa
sangeethathin kallolam pol
ullaasathin ullekham pol
ethoraagam meetti onnaay vaa


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൂടല്‍മഞ്ഞില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാജസേനന്‍