തിരുവാതിര രാവുപോലും [M] ...
ചിത്രം | കുടമാറ്റം (1997) |
ചലച്ചിത്ര സംവിധാനം | സുന്ദർദാസ് |
ഗാനരചന | കൈതപ്രം |
സംഗീതം | ജോണ്സണ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on October 9, 2011 തിരുവാതിര രാവു പോലും ഇരുളിൽ മുങ്ങിയല്ലോ തഴുകും തിരമാല തേങ്ങി കിളികൾ കേണുറങ്ങി ഗാനമൊഴിഞ്ഞു വീണയിൽ കനലായ് മാറി ഓർമ്മകൾ ദൂരെ മാഞ്ഞു പോയ് സ്നേഹതാരകം (തിരുവാതിര രാവു...) എന്തു മോഹമായിരുന്നു വിങ്ങുമുൾക്കളങ്ങളിൽ (2) എന്തു ദാഹമായിരുന്നു പോയ പൊൻ കിനാക്കളിൽ ആർദ്രമായ് രാവുകൾ ശാന്തമായ് പകലുകൾ കനവുകളുത്സവം കഴിഞ്ഞ കന്യായാമമായ് (തിരുവാതിര രാവു...) പൊന്നിതൾ പൊഴിഞ്ഞു വീണു കണ്ണുനീർക്കയങ്ങളിൽ അരികിലേക്കണഞ്ഞ രൂപം നിഴലു പോലകന്നു പോയ് മലരുകൾ വിടരുമാ മധുവനം മൂകമായ് രാക്കിളി പാട്ടുമായ് മറഞ്ഞു കാണാച്ചില്ലയിൽ (തിരുവാതിര രാവു...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 9, 2011 Thiruvaathira raavu polum irulil mungiyallo Thazhukum thiramaala thengi kilikal kenurangi gaanamozhinju veenayil kanalaay maari ormmakal doore maanju poy sneha thaarakam (Thiruvaathira raavu....) Enthu mohamaayirunnu vingumulkkalangalil enthu daahamaayirunnu poya ponkinaakkalil aardramaay raavukal shaanthamaay pakalukal kanavukalulsavam kazhinja kanyaa yaamamaay (Thiruvaathira raavu....) Ponnithal pozhinju veenu kannuneerkkayangalil arikilekkananja roopam nizhalu polakannu poy malarukal vidarumaa madhuvanam mookamaay raakkili paattumaay maranju kaanaachillayil (Thiruvaathira raavu....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വെള്ളി നിലാവിൽ വെഞ്ചാമരം
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ, കോറസ് | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- തിരുവാതിരരാവുപോലും
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- അണിവൈരക്കല്ലുമാല
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- നേരം പൊയ് (നിറനാഴി പൂവും) [M]
- ആലാപനം : ഉണ്ണി മേനോന് | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- തപ്പും കൊട്ടാതപ്പണി
- ആലാപനം : കൃഷ്ണചന്ദ്രന് | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- നേരം പൊയ് (നിറനാഴി പൂവും) [F]
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ജോണ്സണ്