നിളയുടെ ...
ചിത്രം | അളകനന്ദ (1997) |
ഗാനരചന | പി കെ ഗോപി |
സംഗീതം | എന്‍ പി പ്രഭാകരന് |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Added by Kalyani on February 25, 2011 നിളയുടെ സോപാന സ്വരധാരകള്‍ വരദാനസംഗീതമായ്.....(നിളയുടെ....) മലയാളമേ നിന്റെ ഉദയാസ്തമയങ്ങള്‍ നവരസ ചമയങ്ങള്‍ ചാര്‍ത്തി സാരസ്വത പത്മതല്പങ്ങളില് കാഞ്ചനവീണകള് മീട്ടി നിളയുടെ സോപാന സ്വരധാരകള്‍ വരദാനസംഗീതമായ്........ ശാരിക ചൊല്ലിയ കാവ്യേതിഹാസം സഹസ്രഹംസങ്ങളായ് ഒഴുകുമ്പോള്‍ (ശാരിക....) ചൊരിമണ്ണിലും ഭാവകളിമുദ്ര തെളിയുന്ന മനയോല രൂപങ്ങള്‍ എഴുതുമ്പോള്‍ കരള്‍ നിറഞ്ഞു തുഞ്ചന്‍ പാടുന്നുവോ.... ചിരി കടഞ്ഞു തുഞ്ചന്‍ തുള്ളുന്നുവോ... നിളയുടെ സോപാനസ്വരധാരകള് വരദാന സംഗീതമായ്........ ആലിലത്തുമ്പിലും ശീവേലിദ്ദീപം ഹൃദയമന്ത്രങ്ങളായ് തെളിയുമ്പോള്‍...(ആലിലത്തുമ്പിലും...) മയില്‍പ്പീലിയും നൂറു മഴവില്ലുമലിയുന്ന ഹരിനാമ നൂപുരം ഉണരുമ്പോള്‍ പടി കടന്നു പുള്ളോന് പാടുന്നുവോ.... തുടി നിറഞ്ഞു താളം കേള്‍ക്കുന്നുവോ.... (നിളയുടെ....) ---------------------------------- Added by Kalyani on February 25, 2011 Nilayude sopaana swara dhaarakal varadaana sangeethamaay.....(nilayude....) malayaalame ninte udayaasthamayangal nava rasa chamayangal chaarthi saaraswatha pathma thalppangalil kaanchana veenakal meetti.... nilayude sopaana swara dhaarakal varadaana sangeethamaay..... shaarika cholliya kaavyethihaasam sahasra hamsangalaay ozhukumpol(shaarika....) chori mannilum bhaava kalimudra theliyunna manayola roopangal ezhuthumpol karal niranju thunchan paadunnuvo.... chiri kadanju thunchan thullunnuvo... nilayude sopaana swara dhaarakal varadaana sangeethamaay..... aalilathumpilum sheeveli deepam hridaya manthrangalaay theliyumpol...(aalilathumpilum...) mayilppeeliyum nooru mazhavillumaliyunna hari naama noopuram unarumpol padi kadannu pullon paadunnuvo.... thudi niranju thaalam kelkkunnuvo.... (nilayude.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇലയുടെ
- ആലാപനം : ബിജു നാരായണന് | രചന : പി കെ ഗോപി | സംഗീതം : എന്‍ പി പ്രഭാകരന്
- ശൃംഗാര യമുനാ പുളിനം
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : പരപ്പ ഉണ്ണികൃഷ്ണന്