താരകച്ചുട്ടിയുള്ള ...
ചിത്രം | ഖലാസി (1990) |
ഗാനരചന | കെ ജയകുമാര്‍ |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on October 6, 2011 താരകച്ചുട്ടിയുള്ള ഞൊറിയിട്ട മണിയറ വാതിലിൽ വാർമതി തെളിഞ്ഞതല്ലേ (2) നാണിച്ചു വിരിയുന്ന മാണിക്യപ്പൂവൊത്ത പെണ്ണിന്റെ പുഞ്ചിരി വിരിഞ്ഞതല്ലേ (താരകച്ചുട്ടിയുള്ള....) പനിനീർക്കടവിൽ കുളിച്ചൊരുങ്ങി പാതിരക്കാറ്റിൽ മുടിയുണക്കി (2) പൊന്നിന്റെ കൊലുസ്സിട്ട് കസവിന്റെ തട്ടമിട്ട് പതിനാലാം രാവിന്നുടുത്തൊരുങ്ങി അഴകിൻ ഫിർദൗസേറിയ നിന്നെ തഴുകാൻ ഒരു പുതുമാരനണഞ്ഞേ (2) തഴുകാൻ ഒരു പുതുമാരനണഞ്ഞേ (താരകച്ചുട്ടിയുള്ള....) മൈലാഞ്ചിക്കൈ കൊണ്ട് മുഖം മറച്ച് ചേലൊത്ത കൈവിരൽ നഖം കടിച്ച് (2) ഒരു വലയ്ക്കുള്ളിലെ പരൽ മീനിണ പോലെ കരിമിഴി രണ്ടും പിട പിടച്ച് പുതിയ കിനാവിൻ കതിരൊളി തിരളും നീയൊരു പവിഴക്കൊടിയായ് മാറും (2) നീയൊരു പവിഴക്കൊടിയായ് മാറും (താരകച്ചുട്ടിയുള്ള.. ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 6, 2011 Thaarakachuttiyulla njoriyitta maniyara vaathilil vaarmathi thelinjathalle Naanichu viriyunna maanikya poovotha penninte punchiri virinjathalle (Thaarakachuttiyulla......) Panineerkkadavil kulichorungi paathirakkaattil mudiyunakki ponninte kolusiittu kasavinte thattamittu pathinaalaam raavinnuduthorungi azhakin firdouseriya ninne thazhukaan oru puthumaaranananje thazhukaan oru puthumaaranananje (Thaarakachuttiyulla...) Mailaanchikkai kondu mukham marachu Chelotha kaiviral nakahm kadichu Oru valakkullile paralmeenine pole karimizhi randum pida pidachu puthiya kinaavin kathiroli thiralum neeyoru pavizhakkodiyaay maarum neeyoru pavizhakkodiyaay maarum (Thaarakachuttiyulla...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാത്തിരുന്ന മണവാളന്‍
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : കെ ജയകുമാര്‍ | സംഗീതം : ജോണ്‍സണ്‍
- വിണ്ണിന്‍മാറിലെ
- ആലാപനം : എം ജി ശ്രീകുമാർ | രചന : കെ ജയകുമാര്‍ | സംഗീതം : ജോണ്‍സണ്‍