View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിണ്ണിന്‍മാറിലെ ...

ചിത്രംഖലാസി (1990)
ഗാനരചനകെ ജയകുമാര്‍
സംഗീതംജോണ്‍സണ്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 6, 2011
 
വിണ്ണിൻ മാറിലെ വിങ്ങും കണ്ണീർമേഘമേ
ശ്യാമ മൗനതീരം നിന്നെ കാത്തു നിൽക്കെ
കൂടും ശൂന്യമാകവേ പെയ്യുകില്ലയോ
(വിണ്ണിൻ മാറിലെ....)

ഓർമ്മകളെ എന്നുമീറനാക്കും നൊമ്പരങ്ങൾ
പോയ രാത്രി കൈവെടിഞ്ഞ പുലരിത്താരകൾ (2)
ഓവിൽ ഖബറിൽ ഒരു കൂരിരുളിൽ
എന്നും സന്ധ്യ നെയ്യും മോഹമെല്ലാം മാഞ്ഞു പോകും
(വിണ്ണിൻ മാറിലെ....)

ഈ വഴിയിൽ കൂട്ടു വരാൻ നീ വിളിച്ചുവോ
അന്ത്യമൊഴി ചൊല്ലുവാൻ കാത്തു നിന്നുവോ (2)
കാറ്റിൽ മഴയിൽ വിധി തൻ തിരയിൽ
പാഴ്ക്കിനാക്കൾ തീർക്കും മണൽക്കൊട്ടാരങ്ങൾ വീഴും
(വിണ്ണിൻ മാറിലെ....)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 6, 2011
 
Vinnin maarile vingum kanneermeghame
Shyaama mounatheeram ninne kaathu nilkke
Koodum shoonyamaakave peyyukillayo
(Vinnin maarile....)

Ormmakale ennumeeranaakkum nombarangal
Poya raathri kaivedinja pularithaarakal
ovil khabaril oru koorirulil
Ennum sandhya neyyum mohamellaam maanju pokum
(Vinnin maarile....)

Ee vazhiyil koottu varaan nee vilichuvo
Anthyamozhi cholluvaan kaathu ninnuvo
Kaattil mazhayil vidhi than thirayil
Paazhkkinaakkal theerkkum manalkkottaarangal veezhum
(Vinnin maarile....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാത്തിരുന്ന മണവാളന്‍
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : കെ ജയകുമാര്‍   |   സംഗീതം : ജോണ്‍സണ്‍
താരകച്ചുട്ടിയുള്ള
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കെ ജയകുമാര്‍   |   സംഗീതം : ജോണ്‍സണ്‍