View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മകയിരം നക്ഷത്രം ...

ചിത്രംചക്രവാകം (1974)
ചലച്ചിത്ര സംവിധാനംതോപ്പില്‍ ഭാസി
ഗാനരചനവയലാര്‍
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംഎസ് ജാനകി

വരികള്‍

Added by devi pillai on October 29, 2008makayiram nakshathram mannil veenu
madiyil ninnoru muthum veenu
muthine mannil kidathiyurakkii
maanathe nakshathrammadangippoyi
maanathe nakshathrammadangippoyi

kaalathu kanchimmi unarnnalo muthu
kanneerinnullilalinjalo?
ammaykku mathram akakkaambil thulumbum
amminjappalinu karanajlo muthu
pottikkaranjaalo?
vaavo muthu vaavo...(3)

swapnathilamma vanneduthalo muthin
ulpoovilumma koduthalo?
swargathu mathram manassilakarulla
shabdathil konchi vilichalo muthu
koode parannalo?
vavo muthuvaavo..(3)
(makayiram..)



----------------------------------

Added by devi pillai on October 29, 2008മകയിരം നക്ഷത്രം മണ്ണില്‍ വീണൂ
മടിയില്‍ നിന്നൊരു മുത്തും വീണൂ
മുത്തിനെ മണ്ണില്‍ കിടത്തിയുറക്കീ
മാനത്തെ നക്ഷത്രം മടങ്ങിപ്പോയീ
മാനത്തെ നക്ഷത്രം മടങ്ങിപ്പോയീ

കാലത്തു കണ്‍ചിമ്മി ഉണര്‍ന്നാലോ മുത്തു
കണ്ണീരിന്നുള്ളിലലിഞ്ഞാലോ?
അമ്മയ്ക്കുമാത്രം അകക്കാമ്പില്‍ തുളുമ്പും
അമ്മിഞ്ഞപ്പാലിനു കരഞ്ഞാലോ
പൊട്ടിക്കരഞ്ഞാലോ?
വാവോ..മുത്തു വാവോ..വാവോ മുത്തു വാവോ(3)

സ്വപ്നത്തിലമ്മ വന്നെടുത്താലോ മുത്തിന്‍
ഉള്‍പ്പൂവിലുമ്മ കൊടുത്താലോ?
സ്വര്‍ഗ്ഗത്തുമാത്രം മനസ്സിലാകാറുള്ള
ശബ്ദത്തില്‍ കൊഞ്ചി വിളിച്ചാലോ മുത്തു
കൊഞ്ചി വിളിച്ചാലോ?
വാവോ..മുത്തു വാവോ..വാവോ മുത്തു വാവോ(3)

മകയിരം നക്ഷത്രം മണ്ണില്‍ വീണൂ
മടിയില്‍ നിന്നൊരു മുത്തും വീണൂ
മുത്തിനെ മണ്ണില്‍ കിടത്തിയുറക്കീ
മാനത്തെ നക്ഷത്രം മടങ്ങിപ്പോയീ
മാനത്തെ നക്ഷത്രം മടങ്ങിപ്പോയീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെളുത്ത വാവിനും
ആലാപനം : കെ ജെ യേശുദാസ്, അടൂര്‍ ഭാസി, ശ്രീലത നമ്പൂതിരി   |   രചന : വയലാര്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
പമ്പാനദിയിലെ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
പടിഞ്ഞാറൊരു പാലാഴി
ആലാപനം : കെ ജെ യേശുദാസ്, ലത രാജു   |   രചന : വയലാര്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ഗഗനമേ ഗഗനമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
മകയിരം നക്ഷത്രം [D]
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌