View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സുന്ദരനോ ...

ചിത്രംകനക സിംഹാസനം (2006)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനപരമ്പരാഗതം, രാജീവ്‌ ആലുങ്കല്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംസുജാത മോഹന്‍, എം ജയചന്ദ്രന്‍, കോറസ്‌

വരികള്‍

Added by vikasvenattu@gmail.com on January 24, 2010

സുന്ദരനോ സൂരിയനോ
ഇന്ദിരനോ നിന്‍ ചന്ദിരനോ
എന്നു വരും തവ മന്ദിരത്തില്‍
ഇന്ദുകലാധരന്‍ നിന്‍ കാന്തന്‍
നീലാംബരീ നീ വൈകാതെ ചൊല്ലൂ
കണ്ടോ കണ്ടോ പ്രാണനാഥനെ കണ്ടോ
(സുന്ദരനോ)

കൈതോലക്കാറ്റൊന്നു കുഴല്‍ വിളിച്ചാല്‍
നിന്‍ കണവന്റെ വരവാണെന്നു തോന്നും
കളവാണിക്കിളിയുടെ കുരവ കേട്ടാല്‍
കല്യാണനാളാണെന്നു തോന്നും
വെണ്ണിലാവത്ത് കണ്ണുറങ്ങാതെ
നീയെന്നും കാത്തിരിക്കും!
മാരന്‍ സുന്ദരനോ...
(സുന്ദരനോ)

സംക്രാന്തിത്താലത്തില്‍ തിരിതെളിഞ്ഞാല്‍
സീമന്തയോഗമായെന്നു തോന്നും
താംബൂലത്തളിരു നീയൊരുക്കിവയ്‌ക്കും
പൂവമ്പനെ നീയോര്‍ത്തു പാടും
പഞ്ചമിക്കാവില്‍ ചന്ദനത്തേരില്‍
ഞാനെന്നും കാത്തിരിക്കും!
മാരന്‍ സുന്ദരനോ...
(സുന്ദരനോ)

----------------------------------

Added by Kalyani on January 18, 2011

Sundarano sooriyano
indirano nin chandirano
ennu varum thava mandirathil
indukalaadharan nin kaanthan
neelaambaree nee vaikaathe choluu
kando kando praananaadhane
kando.........
(sundarano....)

kaitholakkaattonnu kuzhal vilichaal
nin kanavante varavaanennu thonnum
kalavaanikkiliyude kurava kettaal
kalyaana naalaanennu thonnum
vennilaavathu kannurangaathe
neeyennum kaathirikkum...
maaran sundarano...
(sundarano....)

sankraanthi thaalathil thiri thelinjaal
seemantha yogamaayennu thonnum
thaamboolathaliru neeyorukkiveykkum
poovampane neeyorthu paadum
panchamikkaavil chandanatheril
njaanennum kaathirikkum...
maaran sundarano...
(sundarano....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രിയതമേ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജയചന്ദ്രന്‍
സുന്ദരനോ
ആലാപനം : സുജാത മോഹന്‍   |   രചന : പരമ്പരാഗതം, രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജയചന്ദ്രന്‍
അഴകാർന്ന
ആലാപനം : ഗംഗ, ശങ്കരന്‍ നമ്പൂതിരി, പ്രിയ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജയചന്ദ്രന്‍