View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജന്മങ്ങള്‍ തന്‍ ...

ചിത്രംആവണിക്കുന്നിലെ കിന്നരിപ്പൂക്കള്‍ (ഒരു വാക്ക്‌ ഒരേയൊരു വാക്ക്) (1991)
ചലച്ചിത്ര സംവിധാനംപോള്‍ ബാബു
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by vikasvenattu@gmail.com on January 23, 2010

ജന്മങ്ങള്‍തന്‍ കല്പടവുകളില്‍
നമ്മളൊന്നിച്ചിരുന്നു പാടി
പാടിയ പാട്ടുകള്‍ക്കെല്ലാം
ഒരേ പല്ലവിയായിരുന്നു
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
(ജന്മങ്ങള്‍...)

സ്‌നേഹത്താല്‍ കത്തിജ്വലിക്കും
സൂര്യദേവന്‍ തഴുകുമ്പോള്‍
ആര്‍ദ്രയാം ഭൂമിതന്നാത്മാവ് പാടുന്നു
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
(ജന്മങ്ങള്‍...)

വേര്‍പെടും വേളയില്‍‌പോലും
പിന്നില്‍ ഏതോ വിജനതയില്‍
പിന്‍‌നിലാവായ് വന്നു മന്ദഹസിക്കുന്ന
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
(ജന്മങ്ങള്‍...)


----------------------------------

Added by Susie on January 26, 2010

janmangal than kalppadavukalil
nammalonnichirunnu paadi
paadiya paattukalkkellaam
ore pallaviyaayirunnu
njaan ninne snehikkunnu (janmangal)

snehathaal kathijwalikkum
sooryadevan thazhukumbol
aardrayaam bhoomi than aathmaavu paadunnu
ninne njaan snehikkunnu
njaan ninne snehikkunnu (janmangal)

verpedum velayil polum
pinnil etho vijanathayil
pin nilaavaay vannu mandahasikkunna
ninne njaan snehikkunnu
njaan ninne snehikkunnu (janmangal)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശാന്തയാം ശ്യാമയാം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍
സ്നേഹത്തെ വാഴ്ത്തി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍
കുളിരു പെയ്യുന്ന
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍
എരിഞ്ഞടങ്ങി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍