ഒഴുകുന്ന കണ്ണീര് ...
ചിത്രം | കളമൊരുക്കം (1991) |
ചലച്ചിത്ര സംവിധാനം | വി എസ് ഇന്ദ്രൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Susie on December 22, 2009, Corrected by sreekumarmpanicker@gmail.com on April 20, 2010 ഒഴുകുന്ന കണ്ണീര് തുടച്ചു കൊണ്ടന്നു നാം വഴി പിരിഞ്ഞെങ്കിലും ഓമലാളെ പുഴയൊഴുകും വഴി മാറിടും പുത്തനാം പുളിനത്തില്‍ നിന്നെ ഞാന്‍ തേടിയെത്തും അതുവരെ എന്റെ ഈ വ്യര്‍ത്ഥ സ്വപ്നങ്ങളും മധുര പ്രതീക്ഷതന്‍ മുരളികയും കതിര് മണ്ഡപത്തിലേക്കെണ്ണ നിറച്ചു ഞാന്‍ കരുതിയ കത്താത്ത മണി വിളക്കും നിധികളായ് സൂക്ഷിച്ചെന്‍ വിജനമാം സത്രത്തില്‍ ചിരസഖി നിന്നെ ഞാന്‍ കാത്തിരിക്കും (ഒഴുകുന്ന ) സമയ മന്ദാകിനി തീരത്ത് ഞാന്‍ നട്ട പ്രണയമാം ഗന്ധം ചിരിച്ചു വീണ്ടും തളിരും മലരും അണിയും കാലം സവിധത്തില്‍ നിന്നെ ഞാന്‍ തേടിയെത്തും ഒരു നീല താരത്തിന് നെയ്ത്തിരി വെട്ടത്തില്‍ ഒരു രാവില്‍ നാം തമ്മില്‍ കണ്ടു മുട്ടും (ഒഴുകുന്ന) ---------------------------------- Added by Susie on May 10, 2010 ozhukunna kanneer thudachukondannu naam vazhipirinjenkilum omalaale puzhayozhukum vazhi maaridum puthaaam pulinathin ninne njaan thediyethum athuvare enteyee vyarthaswapnangalum madhurapratheekshathan muralikayum kathirmandapathilekkenna nirachu njaan karuthiya kathaatha manivilakkum nidhikalaay sookshichen vijanamaam sathrathil chirasakhi ninne njaan kaathirikkum (ozhukunna) samayamandaakini theerathu njaan natta pranayamaam gandham chirichu veendum thalirum malarum aniyum kaalam savidhathil ninne njaan thediyethum oru neela thaarathin neythiri vettathil oru raavil naam thammil kandu muttum (ozhukunna) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊന്നോണത്തുമ്പിതന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ