View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണാടിയാറ്റില്‍ ...

ചിത്രംവാചാലം (1997)
ചലച്ചിത്ര സംവിധാനംബിജു വർക്കി
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംകോറസ്‌, മിന്‍മിനി

വരികള്‍

Added by devi pillai on June 6, 2010
കണ്ണാടിയാറ്റില്‍ അവന്‍ കനകനിലാവ്
കന്നിക്കിനാവില്‍ അവള്‍ പനിമതിപ്പൂവ്
ഞാനൊന്നു നോക്കുമ്പോള്‍ അവളെന്റെ മനസ്സിലെ
മഞ്ചാടിമറുകുള്ള മാന്‍ പേട

കറുകറെയിരുണ്ട കാര്‍കൂന്തല്‍ പുലരിമഞ്ഞിന്റെയുടയാട
കരിമണിച്ചെറുതാലിയണിഞ്ഞുവന്നാല്‍ പെണ്ണിനു പൂഞ്ചോലപ്പരുവം
പൂവും പ്രസാദവും ചൂടി...........
പൂവും പ്രസാദവും ചൂടി മൂവന്തിച്ചോപ്പെടുത്തണിഞ്ഞ്
ചന്ദനമഞ്ചലില്‍ ചാഞ്ചാടി ആതിരരാവില്‍ പെണ്ണഴക്


ചിലുചിലെ ചിതറണ മൊഴിമധുരം പവിഴമിളകുമൊരരഞ്ഞാണം
തിരിഞ്ഞൊന്നു നോക്കുമ്പോള്‍ മണിവീണ കവിളത്തുതൊടുമ്പോള്‍ കിളിപ്പാട്ട്
ആളലങ്കാരങ്ങളെവിടെ...........
ആളലങ്കാരങ്ങളെവിടെ ആരവം കേള്‍ക്കണ് ദൂരെ
ആവണിക്കുന്നിന്‍ പൂമുടിയില്‍ കണ്ടുതുടങ്ങീ മുത്തുക്കുട


----------------------------------

Added by devi pillai on June 6, 2010
kannaadiyaatil aval kanakanilaavu
kanikkinaavil aval panimathippoovu
njanonnu nokkumpol avalente manassile
manchaadimarukulla maanpeda

karukareyirunda karkoonthal
pularimanjinte udayaada
karimanicheruthaaliyaninjuvannaal
penninu pooncholapparuvam
poovum prasaadavum choodi
poovum prasaadavum choodi
moovanthichoppeduthaninju
chandanamanchalil chaanchaadi
aathiraraavil pennazhaku


chiluchile chitharana mozhimadhuram
pavizhamilakumoraranjaanam
thirinjonnu nokkumpol maniveena
kavilathuthodumpol kilippaattu
aalalankaarangalevide aaravam kelkkanu doore
aavanikkunnin poomudiyil
kanduthudangee muthukkuda


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പരാഗമായ്‌ പൊഴിയുന്നു
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
ആത്മാവില്‍ തേങ്ങുന്നല്ലോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
മിണ്ടണ്ടാ മിണ്ടണ്ടാ
ആലാപനം : സി ഒ ആന്റോ, കൃഷ്ണചന്ദ്രന്‍, ബാബു   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
പരാഗമായ്‌ പൊഴിയുന്നു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍