View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു പൊന്‍കിനാവിലേതോ ...

ചിത്രംജോര്‍ജ്ജൂട്ടി C/o ജോര്‍ജ്ജൂട്ടി (1991)
ചലച്ചിത്ര സംവിധാനംഹരിദാസ് കേശവൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on May 29, 2010
 
ഒരു പൊന്‍കിനാവിലേതോ കിളി പാടും കളഗാനം
നറു വെണ്ണിലാവിനീറന്‍ മിഴി ചാര്‍ത്തും ലയഭാവം
ചിരകാലമെന്‍റെയുള്ളില്‍ വിടരാതിരുന്നു പൂവേ
ഈ പരിഭവം പോലും എന്നില്‍ സുഖം തരും കവിതയായി
(ഒരു പൊന്‍കിനാവിലേതോ)
ഒരു പൊന്‍കിനാവിലേതോ കിളി പാടും കളഗാനം
നറു വെണ്ണിലാവിനീറന്‍മിഴി ചാര്‍ത്തും ലയഭാവം

ഒരു വെണ്‍പിറാവു കുറുകും നെഞ്ചിന്‍ ചില്ലയില്‍
കുളിര്‍ മഞ്ഞണിഞ്ഞു കുതിരും കാറ്റിന്‍ മര്‍മ്മരും
കുറുമൊഴികളില്‍ നീ തൂകുന്നുവോ പുതുമഴയുടെ താളം
കടമിഴികളില്‍ നീ ചൂടുന്നുവേ കടലലയുടെ നീലം
ഇനിയുമീയെന്നെ ആലോലം തലോടുന്നുവോ നിന്‍ നാണം

ഒരു പൊന്‍കിനാവിലേതോ കിളി പാടും കളഗാനം
നറു വെണ്ണിലാവിനീറന്‍മിഴി ചാര്‍ത്തും ലയഭാവം

ഒരു മണ്‍ചെറാദില്‍ എരിയും കനിവിന്‍ നാളമായ്
ഇനി നിന്റെ നാവിലലിയും ഞാനോ സൗമ്യമായ്
കതിര്‍മണികളുമായ് നീ വന്നതെന്‍ കനവരുളിയ കൂട്ടില്‍
മധുമൊഴികളുമായ് നീ നിന്നതെന്‍ മനമുരുകിയ പാട്ടില്‍
പുലരിയായ് നിന്റെ പൂമെയ്യില്‍ മയങ്ങുന്നുവോ ഞാന്‍

(ഒരു പൊന്‍കിനാവിലേതോ)
ഒരു പൊന്‍കിനാവിലേതോ കിളി പാടും കളഗാനം
നറു വെണ്ണിലാവിനീറന്‍മിഴി ചാര്‍ത്തും ലയഭാവം

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 2, 2010
 

Oru ponkinaaviletho kili paadum gaanam
naru vennilavineeran mizhi charthum layabhavam
chirakaalamenteyullil vidaraathirunnu poove
ee paribhavam polum ennil sukham tharum kavithayaay
(oru ponkinaaviletho..)

Oru venpiraavu kurukum nenchin chillayil
kulir manjaninju kuthirum kaattil marmmaravum
kurumozhikalil nee thookunnuvo puthumazhayude thaalam
kadamizhikalil nee choodunnuvo kadalalayude neelam
iniyumeeyenne aalolam thalodunnuvo nin naanam
(oru ponkinaaviletho..)

Oru mancheraathil eriyum kanivin naalamaay
ini ninte navilaliyum njaano soumyamaay
kathirmanikalumaay nee vannathen manamurukiya paattil
pulariyaay ninte poomeyyil mayangunnuvo njan
(oru ponkinaaviletho..)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരളിന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
ഏദന്‍ തോട്ടമിതില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര