Varuvaanillaaruminnoru nalum ...
Movie | Manichithrathaazhu (1993) |
Movie Director | Fazil |
Lyrics | Madhu Muttom |
Music | MG Radhakrishnan |
Singers | KS Chithra |
Lyrics
Lyrics submitted by: Sreedevi Pillai varuvaanillaaruminnorunaalumeevazhi ckariyaam athennaalumennum priyamulloraalaaro varuvaanundennu njaan veruthe mohickumallo innum veruthe mohickumallo palavattam poockaalam vazhithetti poyittangorunaalum poockaa maankombil athinaayi maathramaay oru neram rithu maari madhumaasamanayaarundallo varuvaanillaarumee vijanamaamen vazhi ckariyaam athennaalumennum padivaathilolam chennakalathaavazhiyaake mizhi paaki nilckaarundallo mizhi paaki nilckaarundallo priyamulloraalaaro varuvaanundennu njaan veruthe mohickaarundallo varumennu chollippirinjupoyillaarum ariyaamathennaaluminnum pathivaayi njaannente padivaathil enthino pakuthiye chaaraarulallo priyamulloraalaaro varumennu njaanennum veruthe mohickumallo ninayaatha nerathen padivaathilil oru padhavinyaasam kettapole varavaayaalorunaalum thiriyaathen madhumaasam oru maathra kondu vannenno innorumaathra konduvannenno kothiyode odichennakalathaavazhile ckirukannum neettunna neram vazhithetti vannaaro pakuthicku vachente vazhiye thirichu pokunnu ente vazhiye thirichu pokunnu ente vazhiye thirichu pokunnu | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വരുവാനില്ലാരുമിന്നൊരുനാളുമീവഴിക്കറിയാം അതെന്നാലുമെന്നും പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതേ മോഹിക്കുമല്ലോ ഇന്നും വെറുതേ മോഹിക്കുമല്ലോ പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍ അതിനായി മാത്രമായ് ഒരു നേരം ഋതു മാറി മധുമാസമണയാറുണ്ടല്ലോ വരുവാനില്ലാരുമീ വിജനമാമെന്‍ വഴിക്കറിയാം അതെന്നാലുമെന്നും പടിവാതിലോളം ചെന്നകലത്താവഴിയാകെ മിഴി പാകി നില്‍ക്കാറുണ്ടല്ലോ മിഴി പാകി നില്‍ക്കാറുണ്ടല്ലോ പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതെ മോഹിക്കാറുണ്ടല്ലോ വരുമെന്നുചൊല്ലിപ്പിരിഞ്ഞുപോയില്ലാരും അറിയാമതെന്നാലുമിന്നും പതിവായി ഞാനെന്റെ പടിവാതിലെന്തിനോ പകുതിയേ ചാരാറുള്ളല്ലോ പ്രിയമുള്ളൊരാളാരോ വരുമെന്നു ഞാനെന്നും വെറുതേ മോഹിക്കുമല്ലൊ നിനയാത്ത നേരത്തെന്‍ പടിവാതിലില്‍ ഒരു പദവിന്യാസം കേട്ടപോലെ വരവായാലൊരുനാളും പിരിയാത്തെന്‍ മധുമാസം ഒരു മാത്ര കൊണ്ടു വന്നെന്നോ ഇന്നൊരുമാത്ര കൊണ്ടുവന്നെന്നോ കൊതിയോടെ ഓടിച്ചെന്നകലത്താവഴിയിലേ- ക്കിരുകണ്ണും നീട്ടുന്ന നേരം വഴിതെറ്റി വന്നാരോ പകുതിക്കു വച്ചെന്റെ വഴിയേ തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു എന്റെ വഴിയേ... തിരിച്ചു പോകുന്നു.. |
Other Songs in this movie
- Oru murai Vanthu Paaraayo [F]
- Singer : Sujatha Mohan | Lyrics : Vaali | Music : MG Radhakrishnan
- Akkuthikku
- Singer : KS Chithra, Sujatha Mohan, G Venugopal, Mohanlal | Lyrics : Bichu Thirumala | Music : MG Radhakrishnan
- Uthungashailam
- Singer : Sujatha Mohan | Lyrics : Bichu Thirumala | Music : MG Radhakrishnan
- Palavattom Pookkaalam
- Singer : KJ Yesudas | Lyrics : Madhu Muttom | Music : MG Radhakrishnan
- Oru Murai Vanthu Paarthaaya
- Singer : KJ Yesudas, KS Chithra | Lyrics : Bichu Thirumala, Vaali | Music : MG Radhakrishnan
- Kumbham Kulathil
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : MG Radhakrishnan
- Pazham Thamizhppaattizhayum
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : MG Radhakrishnan
- Varuvaanillaaruminnoru nalum [Version 2]
- Singer : KS Chithra | Lyrics : Madhu Muttom | Music : MG Radhakrishnan