View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മേ നിളേ ...

ചിത്രംനരസിംഹം (2000)
ചലച്ചിത്ര സംവിധാനംഷാജി കൈലാസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Nazeeb muhammed [ninakkai786@gmail.com] on July 15, 2009
Verified & corrected by Harikrishnan on January 8, 2010

അമ്മേ നിളേ നിനക്കെന്തു പറ്റി
മനസ്സിന്റെ ജാലകക്കാഴ്ചകള്‍ വറ്റി
കണ്ണുനീര്‍ വറ്റി...പൊള്ളുന്ന നെറ്റിമേല്‍
കാ‍ലം തൊടീച്ചതാം ചന്ദനപ്പൊട്ടിന്റെ ഈര്‍പ്പവും വറ്റി...

ഓര്‍ക്കുന്നു ഞാന്‍ നിന്റെ നവയൌവനം
പൂത്തപാരിജാതം പോലെ ഋതുശോഭയാര്‍ന്നതും
പാലില്‍ കുടഞ്ഞിട്ട തങ്കഭസ്മം പോലെ
പാരം വിശുദ്ധയായ് നീ പുഞ്ചിരിച്ചതും
കളിവിളക്കിന്റെ പൊന്‍‌നാളത്തിനരികത്ത്
ശലഭജന്മം പോലെയാടിത്തിമിര്‍ത്തതും
രാത്രികാലങ്ങളില്‍ ചാറും നിലാവിന്റെ
നീരവശ്രുതിയേറ്റു പാടിത്തുടിച്ചതും

ഓര്‍മ്മയുണ്ടോ നിനക്കന്നത്തെ മിഥുനവും
തുടിമുഴക്കും തുലാവര്‍ഷപ്പകര്‍ച്ചയും
കൈയിലൊരു മിന്നലിടിവാളുമായ് അലറി നീ
കുരുതിക്കു മഞ്ഞളും നൂറും കലക്കി നീ
തടവറ്റ വിടപങ്ങള്‍ കടപുഴകി വീഴവേ
സംഹാരരുദ്രയായെങ്ങോ കുതിച്ചു നീ

വേനല്‍ക്കാറ്റു പാളുന്ന പന്തം പോല്‍
ഉടയാടയ്ക്കു തീപിടിച്ചപോല്‍ എരിയുന്നൂ പകല്‍
അന്തിമങ്ങുന്നു ദൂരെ ചെങ്കനലാവുന്നൂ സൂര്യന്‍
എന്തിനെന്നമ്മേ നീ നിന്‍ അന്ധമാം മിഴിനീട്ടി
കൂട്ടിവായിക്കുന്നൂ ഗാഢശോഭ രാമായണം
വരാതിരിക്കില്ല നിന്‍ മകന്‍ രഘുരാമന്‍
വരാതിരിക്കില്ല നിന്‍ മകന്‍ രഘുരാമന്‍
പതിനാലു സംവത്സരം വെന്നു വനവാസം കഴിയാറായ്.....


----------------------------------


Added by ജിജാ സുബ്രഹ്മണ്യൻ on January 6, 2011

Amme nile ninakkenthu patti
manassinte jaalaka kaazchakal vatti
kannuneer vatti pollunna nettimel
kaalam thodeechathaam chandanappottinte eerppavum vatti

Orkkunnu njan ninte navayouvanam
pootha paarijaatham pole rithu shobhayaarnnathum
paalil kudanjitta thanka bhasmam pole
paaram vishudhayaay nee punchirichathum
kalivilakkinte pon naalathinarikathu
shalabha janmam poleyaadithimirthathum
raathri kaalangalil chaarum nilaavinte
neerava sruthiyettu paadithudichathum

Ormmayundo ninakkannathe midhunavum
thudi muzhakkum thulaavarshappakarchayum
kaiyyiloru minnalidivaalumaay alari nee
kuruthikku manjalum noorum kalakki nee
thadavatta vitapangal kadapuzhaki veezhave
samhaara rudrayaayengo kuthichu nee

Venalkkattu paalunna pantham pol
udayaadaykku thee pidicha pol eriyunnoo pakal
anthi mangunnu doore chenkanalaavunnoo sooryan
enthinennamme nee nin andhamaam mizhi neetti
kootti vaayikkunnoo gaadhashobha raamaayanam
varaathirikkilla nin makan raghuraaman
varaathirikkilla nin makan raghuraaman
pathinaalu samvalsaram vennu vanavaasam kazhiyaaraay


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരോടും ഒന്നും മിണ്ടാതെ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മഞ്ഞിന്‍ മുത്തെടുത്ത്‌
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പഴനിമല
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അമ്മേ നിളേ നിനക്കെന്തു പറ്റി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ആരോടും ഒന്നും മിണ്ടാതെ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മണ്ണില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ധ്യാനം ധേയം നരസിംഹം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മഞ്ഞിന്‍ മുത്തെടുത്ത്‌ (F)
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍