View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനാദിയാം ...

ചിത്രംസഹയാത്രികയ്ക്കു സ്നേഹപൂര്‍വ്വം (2000)
ചലച്ചിത്ര സംവിധാനംശങ്കര്‍ എം
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംമോഹന്‍ സിതാര
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by Kalyani on October 29, 2010

അനാദിയാം എന്‍ സ്നേഹം
അഴകേ ഞാന്‍ നിനക്കു തന്നൂ
നിലാവു നിറയും മിഴിയില്‍
നിറദീപം തെളിഞ്ഞു നിന്നൂ
ഇലവീഴാ പൂഞ്ചിറയില്‍
പകൽ മുങ്ങും പാല്‍ക്കടവില്‍..
അനാദിയാം എന്‍ സ്നേഹം
അഴകേ ഞാന്‍ നിനക്കു തന്നൂ

വെയില്‍മഴ തംബുരുവില്‍
ശ്രുതിയിടും ഓര്‍മ്മകളില്‍
നീ നിറയുന്ന ഭാവനയോ
സുഖമുള്ള വേദനയോ
വിരഹനിശീഥം വിടപറയുമ്പോള്‍
ഇനിയും നീ വരുമോ
ഈറന്‍ മൊഴി തരുമോ ...
(അനാദിയാം... )

ഇണമരപ്പൂന്തണലില്‍
വിരിവെയ്ക്കും സന്ധ്യകളില്‍
നീ തിരിയിട്ട മൺവിളക്കില്‍
തെളിയുന്നു ചന്ദ്രദളം
മറവിയിലേതോ മധുരവുമായെന്‍
മൌനം കാത്തിരുന്നൂ ...
മനസ്സും കാത്തിരുന്നൂ ..
(അനാദിയാം ... )

 

Added by Kalyani on October 29, 2010

Anaadhiyaam en sneham
azhake njaan ninakku thannu
nilaavu nirayum mizhiyil
nira deepam thelinju ninnu
ilaveezhaa poonchirayil
pakal mungum paalkkadavil
anaadhiyaam en sneham
azhake njaan ninakku thannu....

veyil mazha thamburuvil
shruthiyidum ormmakalil
nee nirayunna bhaavanayo
sughamulla vedanayo
virahanisheedham vida parayumpol
iniyum nee varumo...
eeran mozhi tharumo...
(anaadhiyaam... )

inamara poonthanalil
viri veykkum sandhyakalil
nee thiriyitta man vilakkil
theliyunnu chandra dalam
maraviyiletho madhuravumaayen
maunam kaathirunnuu...
manassum kaathirunnuu....
(anaadhiyaam... )

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അനാദിയാമെന്‍ (റീമിക്സ്)
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
ഒലീവുകള്‍ തളിരിട്ടോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
ചെല്ലം ചെല്ലം മഞ്ചാടി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
പ്രണയകവിതകള്‍ ലഹരി പകരും
ആലാപനം : മോഹന്‍ സിതാര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
മുത്തുവിളക്കിലൊരു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
അലസാകൊലുസാപെണ്ണു (remix)
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
അലസാകൊലുസാപെണ്ണു
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര