View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മെല്ലെ മെല്ലെ വന്നു [D] ...

ചിത്രംഅപാരത (1992)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഇളയരാജ
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

melle melle vannu chernnu oru pookkaalam
thullum poovil thumbi thullum oru pookkaalam
chollithannu kaalam kadhakal
adharam choodiyennum madhuchumbanam
mungippongi vannu thennal
kanivin mounamanthram moolum maanthrikan
(melle melle)

onam ponnonamaay chingaveyil
ponnaada neykayaay
kaavil panankili poovilithan
raagangal korkkayaay
en nenchum nin nenchum
chernnorukkum pookkalam
ennennum vaadillomane
kanneerum pookkalaay maattidunna nammale
kaalamini kaividillennume
ennil neeyum ninnil njaanum
chernnalinjathin rahasyam gaanamaakave
(melle melle)

neerpongum veniyil
irakkum nammalee mohanoukakal
theethinnum nedidum nirangal paadum
poonkaavanangal naam
mullilum poomanam thedidum manassukal
vannidum naalethan veedhiyil
dukhavum kaavyamaay maattidunna kannukal
kaanunnu munnil apaaratha
onnu chernnaal nammal pulkum
vinnile velichamennum mannilingane
(melle melle)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

മെല്ലെ മെല്ലെ വന്നുചേര്‍ന്നു ഒരു പൂക്കാലം
തുള്ളും പൂവില്‍ തുമ്പിതുള്ളും ഒരു പൂക്കാലം
ചൊല്ലിത്തന്നു കാലം കഥകള്‍
അധരം ചൂടിയെന്നും മധുചുംബനം
മുങ്ങിപ്പൊങ്ങി വന്നു തെന്നല്‍
കനിവിന്‍ മൗനമന്ത്രം മൂളും മാന്ത്രികന്‍
(മെല്ലെ മെല്ലെ)

ഓണം പൊന്നോണമായ്
ചിങ്ങവെയില്‍ പൊന്നാട നെയ്‌കയായ്
കാവില്‍ പനങ്കിളി പൂവിളിതന്‍ രാഗങ്ങള്‍ കോര്‍ക്കയായ്
എന്‍ നെഞ്ചും നിന്‍ നെഞ്ചും ചേര്‍ന്നൊരുക്കും പൂക്കളം
എന്നെന്നും വാടില്ലോമനേ
കണ്ണീരും പൂക്കളായ് മാറ്റിടുന്ന നമ്മളെ
കാലമിനി കൈവിടില്ലെന്നുമേ
എന്നില്‍ നീയും നിന്നില്‍ ഞാനും
ചേര്‍ന്നലിഞ്ഞതിന്‍ രഹസ്യം ഗാനമാകവേ
(മെല്ലെ മെല്ലെ)

നീര്‍പൊങ്ങും വേണിയില്‍
ഇറക്കും നമ്മള്‍ ഈ മോഹനൗകകള്‍
തീ തിന്നും നേടിടും നിറങ്ങള്‍ പാടും പൂങ്കാവനങ്ങള്‍ നാം
മുള്ളിലും പൂമണം തേടിടും മനസ്സുകള്‍
വന്നിടും നാളെതന്‍ വീഥിയില്‍
ദുഃഖവും കാവ്യമായ് മാറ്റിടുന്ന കണ്ണുകള്‍
കാണുന്നു മുന്നില്‍ അപാരത
ഒന്നുചേര്‍ന്നാല്‍ നമ്മള്‍ പുല്‍കും
വിണ്ണിലെ വെളിച്ചമെന്നും മണ്ണിലിങ്ങനെ
(മെല്ലെ മെല്ലെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കര്‍ത്താവുയര്‍ത്തെഴുന്നേറ്റ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ
മെല്ലെ മെല്ലെ വന്നു [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ
പുല്ലാങ്കുഴൽ നാദം [ഒം..ഒന്നായ]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ
മെല്ലെ മെല്ലെ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ