

Naada Brahmathin Saagaram ...
Movie | Kaattukurangu (1969) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Naadabrahmathin saagaram neenthi varum Naaka sundarimare Sapthaswarangale sangeetha sarassile Shabda maraalangale saakshaal Naadabrahmathin saagaram neenthi varum Naaka sundarimare Kalpana kaakalikal mooli vannethumente Swapna chakorangale aa..... Maanasa vediyil mayilpeeli neerthiyaadum Maayamayoorangale saakshaal Naadabrahmathin saagaram neenthi varum Naaka sundarimare Oozhiyil njan theertha swarga mandapathile Urvvashi menakamare aa...... Innente pulmenja mankudil polum ningal Indrasabhaa thalamaakki saakshaal Naadabrahmathin saagaram neenthi varum Naaka sundarimare Yaachakanivanoru raajamandiram theerthu Raagasudhaarasathaal virunnu nalki aaa..... Aayiram ganangal than aanada lahariyil Njanalinjalinjappol anashwaranay Sakshal naadabrahmathin saagaram neenthi varum Naaka sundarimare Kanmanimaare ningal kingini kilukkumpol Kannuneer thullipolum narum muthu thaan ente Kannuneer... thullipolum Narum muthu thaan Alla paraajithan alla njan sangeetha Swarlloka gangayithil mungidumpol Saakshaal Naadabrahmathin saagaram neenthi varum Naaka sundarimare | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആ...... നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും നാകസുന്ദരിമാരേ സപ്തസ്വരങ്ങളേ സംഗീതസരസ്സിലെ ശബ്ദമരാളങ്ങളേ സാക്ഷാല്‍ നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും നാകസുന്ദരിമാരേ കല്‍പ്പനാകാകളികള്‍ മൂളിവന്നെത്തുമെന്റെ സ്വപ്നചകോരങ്ങളേ ആ...... കല്‍പ്പനാകാകളികള്‍ മൂളിവന്നെത്തുമെന്റെ സ്വപ്നചകോരങ്ങളേ മാനസവേദിയില്‍ മയില്‍പ്പീലി നീര്‍ത്തിയാടും മായാമയൂരങ്ങളേ.. സാക്ഷാല്‍ നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും നാകസുന്ദരിമാരേ ഊഴിയില്‍ ഞാന്‍ തീര്‍ത്ത സ്വര്‍ഗ്ഗമണ്ഡപത്തിലെ ഉര്‍വ്വശിമേനകമാരേ... ആ...... ഊഴിയില്‍ ഞാന്‍ തീര്‍ത്ത സ്വര്‍ഗ്ഗമണ്ഡപത്തിലെ ഉര്‍വ്വശിമേനകമാരേ... ഇന്നെന്റെ പുല്‍മേഞ്ഞ മണ്‍കുടില്‍ പോലും നിങ്ങള്‍ ഇന്ദ്രസഭാതലമാക്കി.. സാക്ഷാല്‍ നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും നാകസുന്ദരിമാരേ യാചകനിവനൊരു രാജമന്ദിരം തീര്‍ത്തു രാഗസുധാരസത്താല്‍ വിരുന്നുനല്‍കി ആ...... യാചകനിവനൊരു രാജമന്ദിരം തീര്‍ത്തു രാഗസുധാരസത്താല്‍ വിരുന്നുനല്‍കി ആയിരം ഗാനങ്ങള്‍തന്‍ ആനന്ദ ലഹരിയില്‍ ഞാനലിഞ്ഞലിഞ്ഞപ്പോള്‍ അനശ്വരനായ് സാക്ഷാല്‍ നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും നാകസുന്ദരിമാരേ കണ്മണിമാരെ നിങ്ങള്‍ കിങ്ങിണി കിലുക്കുമ്പോള്‍ കണ്ണുനീര്‍ത്തുള്ളിപോലും നറും മുത്തുതാന്‍- എന്റെ കണ്ണുനീ...ര്‍ തുള്ളിപോ..ലും നറും മുത്തുതാന്‍ അല്ലപരാജിതനല്ലഞാന്‍ സംഗീത സ്വര്‍ല്ലോക ഗംഗയിതില്‍ മുങ്ങിടുമ്പോള്‍ സാക്ഷാല്‍ സാഗരം നീന്തിവരും നാകസുന്ദരിമാരേ |
Other Songs in this movie
- Ariyunnilla Bhavaan
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Vidhyaarthini Njaan
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Kaarthikaraathriyile
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Maarodanachu Njaan
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Utharamadhuraapuri
- Singer : Adoor Bhasi | Lyrics : Kumaranasan | Music : G Devarajan
- Pankajadalanayane
- Singer : Kamalam | Lyrics : P Bhaskaran | Music : G Devarajan
- Kallukulangare
- Singer : Adoor Bhasi | Lyrics : P Bhaskaran | Music : G Devarajan
- Shyaamalam Graamaranga
- Singer : Adoor Bhasi | Lyrics : P Bhaskaran | Music : G Devarajan