View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വൃന്ദാവന ഗീതം ...

ചിത്രംമാന്യന്മാർ (1992)
ചലച്ചിത്ര സംവിധാനംടി എസ് സുരേഷ് ബാബു
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജി മാര്‍കോസ്‌, മിന്‍മിനി

വരികള്‍

Added by madhavabhadran on November 26, 2011
 
(പു) വൃന്ദാവന ഗീതം മൂളി വനികളാടുന്നു
വെഞ്ചാമരം വീശി എങ്ങും തെന്നല്‍ പോകുന്നു
(സ്ത്രീ) ഈ പുഷ്പവേദിയില്‍ പ്രിയനേ നീ
പുലരിപ്പൂകതിര്‍ വീശി വന്നാലും

(പു) വൃന്ദാവന ഗീതം മൂളി വനികളാടുന്നു
(സ്ത്രീ) വെഞ്ചാമരം വീശി എങ്ങും തെന്നല്‍ പോകുന്നു

(പു) പൊന്നിന്‍ മോഹങ്ങള്‍ കിന്നാരം ചൊല്ലി (2)
ഇന്നെന്റെ മാനസത്തില്‍
(സ്ത്രീ) രാഗം തൂകുന്ന ഈ ഗാനം പാടി ഞാന്‍
പോകുന്നു ഏകാന്തയായു്
സ്നേഹത്തിന്‍ കാലൊച്ച കേള്‍ക്കാനായു്

(പു) വൃന്ദാവന ഗീതം മൂളി വനികളാടുന്നു
(സ്ത്രീ) വെഞ്ചാമരം വീശി എങ്ങും തെന്നല്‍ പോകുന്നു

(സ്ത്രീ) സിന്ദൂരം പൂശി സന്ധ്യാമേഘങ്ങള്‍ (2)
ഇന്നെങ്ങോ പോയിടുന്നു
(പു) താഴെ പൊയ്കയില്‍ വാ നീന്തിക്കളിക്കാം
പോരില്ലേ മാനിനി
കൗമാരക്കനവായി വാ വാ വാ

(സ്ത്രീ) വൃന്ദാവന ഗീതം മൂളി വനികളാടുന്നു
വെഞ്ചാമരം വീശി എങ്ങും തെന്നല്‍ പോകുന്നു
(പു) ഈ പുഷ്പവേദിയില്‍ സഖി നീ
പുലരിപ്പൂകതിര്‍ വീശി വന്നാലും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തീരാത്ത ദാഹമോ
ആലാപനം : കെ എസ്‌ ചിത്ര, മനോ   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ആകാശം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌