View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രണ്ടു പൂവിതൾ ചുണ്ടിൽ വിരിഞ്ഞു ...

ചിത്രംമൈ ഡിയർ മുത്തച്ഛൻ (1992)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനബിച്ചു തിരുമല
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by madhavabhadran on June 20, 2010
 
ഉം... അ..

രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു (2)
കുങ്കുമമോ പനിനീര്‍ച്ചെന്താരോ
തുമ്പിയായ് മനം പൂഞ്ചിറകാല്‍
തഴുകാനായുമ്പോള്‍ നീരസമാണോ
രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു

നിന്‍ മടിയില്‍ കുളിര്‍ത്തെന്നല്‍ പോലെന്‍
തരളവികാരം തല ചായ്ക്കുമ്പോള്‍
(നിന്‍ മടിയില്‍ )
എന്‍ മുടിയില്‍ പ്രണയാര്‍ദ്രവിലോലം(2)
തഴുകാനെന്തേ സങ്കോചം
താമരയില്‍ ഹിമനീരാകാം എന്‍
മനസ്സിതിലെ ഒഴുകും വരെയും
(രണ്ടു പൂവിതള്‍ )

കുഞ്ഞളകം നടനം ചേരും നിന്‍
മൃദുല കപോലം സൗഗന്ധികമോ
(കുഞ്ഞളകം )
കാതര നിന്‍ കദളീവനമെല്ലാം (2)
അലയാനുള്ളില്‍ ആവേശം
കാമുകനായ് തിരുമുന്നില്‍ നല്‍കാം
കണിമലരെന്‍ ഹൃദയം സഹിതം
(രണ്ടു പൂവിതള്‍ )

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 8, 2010

Um..aa..
randu poovithal chundil virinju (2)
kunkumamo panineer chenthaaro
thumpiyaay manam poonchirakaal
thazhukaanaayumpol neerasamaano
randu poovithal chundil virinju

Nin madiyil kulirthennal polen
tharalavikaaram thala chaaykkumpol
en mudiyil pranayaardra vilolam
thazhukaanenthe sankocham
thaamarayil himaneeraakaam en
manassithile ozhukum vareyum
(Randu poovithal..)

Kunjalakam nadanam cherum nin
mrudula kapolam sougandhikamo
kaathara nin kadalee vanamellaam
alayaanullil aavesham
kaamukanaay thirumunnil nalkaam
kanimalaren hrudayam sahitham
(Randu poovithal..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെപ്പടിക്കാരനല്ല
ആലാപനം : കെ എസ്‌ ചിത്ര, സി ഒ ആന്റോ, മിന്‍മിനി, ജൻസി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍
രാത്രി തന്‍ കൈകളില്‍
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍