View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാലതി മണ്ഡപങ്ങൾ ...

ചിത്രംപൂച്ചയ്ക്കാര് മണികെട്ടും (1992)
ചലച്ചിത്ര സംവിധാനംതുളസീദാസ്
ഗാനരചനകൈതപ്രം, ബിച്ചു തിരുമല
സംഗീതംജോണ്‍സണ്‍
ആലാപനംഎം ജി ശ്രീകുമാർ, സുജാത മോഹന്‍, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011
 
മാലതീ മണ്ഡപങ്ങൾ രാഗലോലമാകും
വെണ്ണിലാ പാൽക്കുടം നിറഞ്ഞു തൂവിടും (2)
നൂറു നിലാ മാളികയിൽ വെൺതൂവൽ മെത്തകളിൽ
കൈ കോർത്തിരുന്നു നമ്മൾ പാടും ആ രാവിൽ
(മാലതീ മണ്ഡപങ്ങൾ....)

നിർമ്മലമാം പൊൻ കിരണങ്ങളാൽ
ദേവിരി നെയ്തു വന്ന ചന്ദ്രികേ (2)
കുമ്മിയടി ചിന്തുകളിൽ കുമ്മാട്ടിക്കളി ചോടുകളിൽ
മുത്തുമണി തൊങ്ങലുമായ് ഉത്രാട പൂങ്കുന്നുകളിൽ
ഉറയും കാറ്റിൻ തിറയുണ്ട്
മറയല്ലേ മായല്ലേ എന്നും
(മാലതീ മണ്ഡപങ്ങൾ....)

പൂവിളിയായ് നന്മണി തുള്ളികൾ
താളില താളം തുള്ളും വേളയായ് (2)
മംഗലപാലകളിൽ ഒന്നാം പൂപ്പൊലി കാടുകളിൽ
പഞ്ചവർണ്ണ തേരിൽ വരും മഞ്ചാടിക്കിളീ ചങ്ങാതി
മുകിലിൻ തിരുമെയ് തഴുകി വരൂ
കുളിരല്ലേ വരികില്ലേ അരികെ
(മാലതീ മണ്ഡപങ്ങൾ....)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011
 
Maalathee mandapangal raagalolamaakum
Vennilaa paalkkudam niranju thoovidum
Nooru nilaa maalikayil venthooval methakalil
kai korthirunnu nammal paadum aa raavil
(Maalathee....)

Nirmmalamaam pon kiranangalaal
de viri neythu vanna chandrike
kummiyadi chinthukalil kummaattikkali chodukalil
muthumani thongalumaay uthraada poonkunnukalil
urayum kaattin thirayundu
marayalle maayalle ennum
(Maalathee....)

Pooviliyaay nanmani thullikal
thaalila thaalam thullum velayaay
mamgala paalakalil onnaam pooppoli kaadukalil
panchavarnna theril varum manchaadikkili changaathi
Mukilin thirumey thazhuki varoo
Kuliralle varikille arike
(Maalathee....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിങ്കൾ നൊയമ്പിൻ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, സുജാത മോഹന്‍, ലതിക   |   രചന : കൈതപ്രം, ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍
സംഗീതമേ സാമജെ [Bit]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം, ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍
ചന്ദനത്തോണിയുമായ്‌
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം, ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍
സംഗീതമേ സാമജെ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : കൈതപ്രം, ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍