Vaasantha Raavin ...
Movie | Sadayam (1992) |
Movie Director | Sibi Malayil |
Lyrics | Kaithapram |
Music | Johnson |
Singers | Sujatha Mohan |
Lyrics
Added by Susie on February 17, 2010 വാസന്തരാവിന്‍ പനിനീര് പൊയ്കയില്‍ ചന്ദനംതൂവി വെണ്ണിലാപെണ്‍മനം ആതിരത്തെന്നലൂയലാടും വനരാജിയില്‍ കോകിലം ഗാനലോലയായ് പൂങ്കിനാവിലേതോ മധുമന്ത്രം ശ്രുതിചേരുകയായ് (വാസന്ത രാവിന് ..) ചേലണിയും മാമലയും നീലിമയൂര്ന്നുലഞ്ഞ വാനഭംഗിയും പനിമതിബിംബം ചേര്ന്നലയും വാര്‍മുകിലും സ്വരം കേട്ടുണര്‍ന്ന നേരം മാനസവീണതന്‍ കോമളതന്ത്രിയില് മോഹനരാഗവീഥികള് വിലോലമായ് പൂങ്കിനാവിലേതോ മധുമന്ത്രം ശ്രുതിചേരുകയായ് (വാസന്ത രാവിന് ..) നീള്‍മിഴിയില്‍ കവിതയുമായ് പ്രാണമയൂരമേറി വന്ന യാമമേ സ്നേഹതരംഗം നടമാടി മാലിനിയില്‍ മരതകവര്ണ്ണമാര്ന്നു തീരം മഞ്ജുളനാദവും മംഗളമേളവും അമ്പലമതിലകമാകെ കവിഞ്ഞുപോയ് പൂങ്കിനാവിലേതോ മധുമന്ത്രം ശ്രുതിചേരുകയായ് (വാസന്ത രാവിന് ..) ---------------------------------- Added by maathachan@gmail.com on October 18, 2008 vaasantha raavin panineer poykayil chandanam thoovi vennila penmanam athirathennalooyal aadum vanarajiyil kokilam ganalolayaay poonkinaaviletho madhumanthram sruthi cherukayaay (vaasantha raavin..) chelaniyum mamalayum neelima oornulanja vaanabhangiyum panimathi bimbam chernnalayum vaarmukilum swarakanettunarnna neram maanasa veenathan komala thanthriyil mohanaragaveedhikal vilolamaay poonkinaaviletho madhumanthram sruthi cherukayaay (vaasantha raavin..) neermizhiyil kavithayumaay pranamayoorameri vanna yaamame snehatharangam nadamadi maaliniyil marathakavarnamaarnnu theeram manchula naadavum mangala melavum ambalamathilakamaake kavinju poy poonkinaaviletho madhumanthram sruthi cherukayaay (vaasantha raavin..) |
Other Songs in this movie
- Arabikkadhayile
- Singer : KG Markose | Lyrics : Kaithapram | Music : Johnson