View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചാഞ്ചാടി പാടാം ...

ചിത്രംപ്രവാചകൻ (1993)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on December 25, 2011
 
ചാഞ്ചാടി പാടാമാഘോഷത്തില്‍ കൂടാം ഉല്ലാസത്തേരോട്ടാം
നെഞ്ചോരത്താരോ മുത്തം വെക്കും നേരം സൗഭാഗ്യപ്പൊന്‍പൂരം
കാലം മൂന്നും കയ്യിലേന്തീട്ടമ്മാനം
ഇനി വാരിക്കോരി കൈനിറയ്ക്കാം സമ്മാനം
നാടാകെ തേടും നിന്‍ വാക്കിന്‍ പുണ്യം

ചാഞ്ചാടി പാടാമാഘോഷത്തില്‍ കൂടാം ഉല്ലാസത്തേരോട്ടാം

കയ്യില്‍ തെളിയും രേഖാചിത്രം വായിച്ചാലും
അഴികള്‍ക്കുള്ളില്‍ പാടും കിളിയായു് മേളിച്ചാലും
(കയ്യില്‍ )
ഭാഗ്യം ചെയ്ത ജന്മത്താല്‍
സ്വര്‍ഗ്ഗം പൂത്തൊരീമണ്ണില്‍
നവനാദം മീട്ടും ഇമ്പം പോലെ മുമ്പില്‍ നില്‍ക്കാമോ
നാടാകെ തേടും നിന്‍ വാക്കിന്‍ പുണ്യം

ചാഞ്ചാടി പാടാമാഘോഷത്തില്‍ കൂടാം ഉല്ലാസത്തേരോട്ടാം

കാണാമറയത്തെങ്ങോ നില്‍ക്കും നേരു തേടി
പണ്ടേ ഇതിലേ പള്ളിത്തേരില്‍ പോയോരുണ്ടേ
(കാണാമറയത്തെങ്ങോ )‌
കാലം നെയ്ത ജാലത്താല്‍
ആരോ നോറ്റ നോയമ്പാല്‍
തെളിനാളം നീളെ മിന്നുമ്പോലെ മുന്നില്‍ നില്‍ക്കാമോ
നാടാകെ തേടും നിന്‍ വാക്കിന്‍ പുണ്യം
(ചാഞ്ചാടി )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാല്‍നിലാവില്‍
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പാല്‍ നിലാവില്‍ (പെണ്‍)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പാൽ നിലാവിൽ [D]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌