വാഴ്ത്തിടുന്നിതാ ...
ചിത്രം | സമാഗമം (1993) |
ചലച്ചിത്ര സംവിധാനം | ജോർജ്ജ് കിത്തു |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ജോണ്സണ് |
ആലാപനം | എസ് ജാനകി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 വാഴ്ത്തീടുന്നിതാ സ്വർഗ്ഗനായകാ കാത്തു കൊൾക നീ സർവ്വദായകാ വിണ്ണിൽ വാഴും നിന്റെ രാജ്യം വന്നിടേണമേ മധുരം നിൻ നാമം പാവനം (വാഴ്ത്തിടുന്നിതാ...) നീല നീലവാനിലേതു കാവൽ മാടം തന്നിലോ നിർന്നിമേഷനേത്രനായ് നീ കാത്തരുൾവൂ ഞങ്ങളെ നീളെ പൂവിൻ കാതിൽ കാറ്റിൻ ഈണമായ് വരൂ നീ അല്ലിത്തേന്മുല്ലയ്ക്കും പൂച്ചുണ്ടിൽ അലിയൂ പാൽത്തുള്ളിയായ് ദേവദൂതരോ വെൺ പിറാക്കളായ് പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകൾ സ്നേഹലോലമായ മാറിൽ ചായുറങ്ങും പൈതലേ അമ്മമാർ താരാട്ടു പാടും അങ്കണം നിന്നാലലയം ഇന്നീ വീടേ സ്വർഗ്ഗം സ്നേഹഗീതമായ് വരൂ നീ കൈക്കുമ്പിൾ നീട്ടും പൊന്നുണ്ണിയ്ക്കും കനിവിൻ തീർത്ഥം തരൂ ദേവദൂതരോ വെൺ പിറാക്കളായ് പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകൾ ഞങ്ങൾ പാടുമങ്കണങ്ങൾ പൂക്കളങ്ങളായ് മലരിൻ കൈകളിൽ തേൻ കുടം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 23, 2010 Vaazhthidunnithaa swargganaayakaa kaathu kolka nee sarvvadaayakaa vinnil vaazhum ninte raajyam vanneedename madhuram nin naamam paavanam (Vaazhthidunnithaa...) Neela neela vaaniletho kaaval maadam thannilo nirnnimesha nethranaay nee kaatharulvoo njangale neele poovin kaathil kaattin eenamaay varoo nee allimullathenmullaykkum poochundil aliyoo paalthulliyaay devadootharo venpiraakkalaay poo chorinjuvo ponnoleevukal Snehalolamaaya maaril chaayurangum paithale ammamaar thaaraattu paadum ankanam ninnaalayam innee veede swarggan snehageethamaay varoo nee kaikkumpil neettum ponnunniykkum kanivin theertham tharoo devadootharo venpiraakkallay poo chorinjuvo ponnoleevukal njangal paadumankanangal pookkalangalaay malarin kaikalil thenkudam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാടിപ്പോകാം
- ആലാപനം : എസ് ജാനകി, ജോണ്സണ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജോണ്സണ്
- വാഴ്ത്തിടുന്നിതാ (bit)
- ആലാപനം : എസ് ജാനകി, സി ഒ ആന്റോ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജോണ്സണ്
- മഞ്ഞും നിലാവും
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജോണ്സണ്