View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തപ്പു തട്ടി ...

ചിത്രംസ്ഥലത്തെ പ്രധാന പയ്യൻസ്‌ (1993)
ചലച്ചിത്ര സംവിധാനംഷാജി കൈലാസ്
ഗാനരചനബിച്ചു തിരുമല
സംഗീതംരാജാമണി
ആലാപനംസുജാത മോഹന്‍, ഉണ്ണി മേനോന്‍, കോറസ്‌, കൃഷ്ണചന്ദ്രന്‍, റ്റി കെ ചന്ദ്രശേഖര്‍

വരികള്‍

Lyrics submitted by: Sreedevi Pillai

വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ധകു ദിനകു ധിന്‍ (3) താ (2)
ധകു ദിനകു ധിന്‍ (3) താനോ
ധകു് ദിനകു ധിന്‍ (3) താനാനോ

തപ്പു തട്ടി താളം തട്ടി തകിലു തട്ടി തബല തട്ടി
സന്തോഷം കൊണ്ടാടുന്നേ
നമ്മളെല്ലാരുമൊന്നാണെന്നേ
ആ കയ്യിലീക്കയിലേറും കൊടി
അങ്ങൂടെ ഇങ്ങൂടെ പാറും കൊടി
ഒരു മനസ്സായ് സ്വരമായ് പാടാം
പത്തു് കൊടി മുത്തു കൊ‌ടി പളുങ്കുകൊടി പവിഴക്കൊടി
നമ്മള്‍ക്കിന്നുല്ലാസ നാള്‍ - പാടാം
നമ്മള്‍ക്കിന്നുന്മാദ നാള്‍

ഹേയു് ഹേയു്
തപ്പു് തട്ടി താളം തട്ടി തകിലു തട്ടി തബല തട്ടി
സന്തോഷം കൊണ്ടാടുന്നേ
നമ്മളെല്ലാരുമൊന്നാണെന്നേ

ചിം ചി ചിക്കാം (3) ധകു ധിനകു് ധിന്‍ (2)

ദേശം നല്ല ദേശം നമ്മുടെ ദേശം
ദേശത്തെല്ലാം നാശം തോന്നിയവാസം
(ദേശം )
ഒരുത്തനുണ്ടോ കരുത്തറിഞ്ഞോന്‍
അവന്റെയൊപ്പം ജനസമുദ്രം
ഇല്ലില്ല വൈര്യം ഞങ്ങളിലാര്‍ക്കും
പൊല്ലാപ്പിലാര്‍ക്കും രാഷ്ട്രീയ ചായം
(ഇല്ലില്ല )
ഇടം വലം നോക്കാതെ അയ്യോ

തപ്പു തട്ടി താളം തട്ടി തകിലു തട്ടി തബല തട്ടി
സന്തോഷം കൊണ്ടാടുന്നേ
നമ്മളെല്ലാരുമൊന്നാണെന്നേ

സാരേ ജഹാം സേ അഛാ
ഹിന്ദുസിത്താന്‍ ഹമാരാ ഹമാരാ
സാരേ ജഹാം സേ അഛാ
ഹം ഇസ്സു് ദേശു് സേ വാസീ
ഹം ഏക്കു് ഹൈ ഹമേശാ ഹമേശാ
(സാരേ ജഹാം)

അ...
അക്കരെയിക്കരെ പോകണേലും
അത്തറും മക്കയും പൂശണേലും
നമ്മളൊന്നേ നമ്മടെ നാടുമൊന്നേ
(അക്കരെ)
ഹിന്ദുവും കൃസ്ത്യനും മുസ്ലീമുമൊന്നിച്ചാല്‍
ഇന്ത്യയെപ്പോലെ സുബര്‍ക്കവുമില്ലല്ലോ‌
നമ്മളൊന്നാണേ എന്നെന്നും നമ്മളൊന്നാണേ
നമ്മളൊന്നാണേ എങ്ങുമോ നമ്മളൊന്നാണേ

(തപ്പു് തട്ടി )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍