View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അങ്കം ജയിചേ ...

ചിത്രംമന്നാടിയാർ പെണ്ണിനു ചെങ്കോട്ട ചെക്കൻ (1997)
ചലച്ചിത്ര സംവിധാനംപി അനില്‍, ബാബു നാരായണന്‍
ഗാനരചനപി കെ ഗോപി
സംഗീതംരവീന്ദ്രന്‍
ആലാപനംമനോ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on November 17, 2010

അങ്കം ജയിച്ചേ അങ്കം ജയിച്ചേ
കൊട്ടു കുഴൽ വിളി പഞ്ചാരി
ആഹാ കൊട്ടു കുഴൽ വിളി പഞ്ചാരി
മഞ്ചലൊരുക്കിയൊരാറാട്ട്
ആഹാ മഞ്ചലൊരുക്കിയൊരാറാട്ട്
തങ്കത്തിടമ്പെഴുന്നള്ളത്ത് മാനത്ത്
അമ്പാരിക്കുളി ആറംഗക്കൊടി
ആനപ്പുറത്ത് വരുന്നേ.
(അങ്കം ജയിച്ചേ..)

അങ്കം ജയിച്ചേ ജയിച്ചേ ജയിച്ചേ ഹൊയ് (2)
അന്തിവെയിൽ കച്ച കെട്ടിയ ചെമ്പട്ടു പന്തലിലൂടെ (2)
ചങ്കുറച്ചു ചാടിവീണ പുത്തരിയങ്ക തട്ടിൽ (2)
വെള്ളിത്തളികയൊരുക്കി (2)
പള്ളിവാളൂരിചുഴറ്റി (2)
പന്ത്രണ്ടടവും പയറ്റി ജയിച്ചവനീ വഴിയെത്തുന്നേ
(അങ്കം ജയിച്ചേ...)

ചന്ദനച്ചാറൊഴുക്കിയ പഞ്ചമിപ്പൊയ്കയിലൂടെ (2)
തുള്ളിത്തെന്നി മുന്നിലെത്തിയ ചിത്തിര നൗകത്തട്ടിൽ (2)
പള്ളിക്കിടക്ക വിരിച്ചേ (2)
മുന്നിൽ കുളിച്ചു കിടന്നെ (2)
പങ്കക്കുളിരും, കിനാവും കൊതിച്ചവനീ വഴിയെത്തുന്നേ
(അങ്കം ജയിച്ചേ...)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 17, 2010

Ankam jayiche ankam jayiche
kottu kuzhal vili panchaari
aahaa kottu kuzhal vili panchaari
manchalorukkiyoraaraattu
aaha manchalorukkiyoraaraattu
thankathidampezhunnallathu maanathu
ampaarikkuli aaramgakkodi
aanappurathu varunne
(ankam jayiche..)

Ankam jayiche jayiche jayiche hoy (2)
Anthiveyil kacha kettiya chempattu panthaliloode (20
Chankurachu chaadi veena puthariyanka thattil (2)
vellithalikayorukki (2)
pallivaaloori chuzhatti (2)
panthrandadavum payatti jayichavanee vazhiyethunne
(Ankam jayiche..)

Chandanachaarozhukkiya panchamippoykayiloode (2)
Thullithenni munnilethiya chithira naukathattil (2)
pallikkidakka viriche (2)
munnil kulichu kidanne (2)
pankakkulirum kinaavum kothichavanee vazhiyethunne
(ankam jayiche..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നേര്‍ച്ച കുങ്കുമം
ആലാപനം : ജി വേണുഗോപാല്‍, കോറസ്‌, കൃഷ്ണചന്ദ്രന്‍   |   രചന : പി കെ ഗോപി   |   സംഗീതം : രവീന്ദ്രന്‍
പൊലി പൊലിയേ[ പെരുമത്തുടി കൊട്ടി വരുന്നേ ]
ആലാപനം : പ്രദീപ്‌ സോമസുന്ദരം   |   രചന : പി കെ ഗോപി   |   സംഗീതം : രവീന്ദ്രന്‍