View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സംഗീതം ലഹരിതന്‍ ...

ചിത്രംവസന്തസേന (1985)
ചലച്ചിത്ര സംവിധാനംകെ വിജയന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംവാണി ജയറാം
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

വരികൾ ചേർത്തത് അനിൽ നെൽപ്പുര

സംഗീതം ലഹരിതൻ സംഗീതം
ആലസ്യം വളരുമൊരാലസ്യം

മിഴിയും മിഴിയും ഇടയുന്നൂ തമ്മിൽ
നിഴലും നിഴലും പിണയുന്നൂ തമ്മിൽ
ഇവിടെ....സ്വർഗീയ നിമിഷങ്ങളിൽ....

സംഗീതം ലഹരിതൻ സംഗീതം
ആലസ്യം വളരുമൊരാലസ്യം

ഹോമറിൻ കാവ്യത്തിൻ മുന്തിരിപാത്രം
ചുണ്ടോടു ചേർക്കാൻ വരൂ
ഗായകർ വാഴ്ത്തിയ മാദകപുഷ്പം
നെഞ്ചോടു ചേർക്കാൻ വരൂ
ഉന്മാദം ഏതോ ഉല്ലാസം
എങ്ങും പൊങ്ങുന്നോരീ വേളയിൽ
നിങ്ങൾക്കായീ നീട്ടുന്നു ഞാൻ
ഏകാന്തരാവിൻ സ്വരം

യാമം മാറും ഗാനം മാറും താളം മാറും ഭാവം മാറും
മാറുന്ന രംഗങ്ങളിൽ

സംഗീതം ലഹരിതൻ സംഗീതം
ആലസ്യം വളരുമൊരാലസ്യം

താരുണ്യമാകും ഗിറ്റാറിൻ കമ്പി
ലാളിച്ചു മീട്ടാൻ വരൂ
തമസ്സിന്റെ കൂട്ടിലെ കാഞ്ചനക്കിളിയെ
താലോലം തഴുകാൻ വരൂ
സല്ലാപം മണ്ണിൽ കല്ലോലം എങ്ങും വീശുന്നൊരീ വേളയിൽ
നിങ്ങൾക്കായി നീട്ടുന്നു ഞാൻ രാഗാർദ്ര രാവിൻ സുഖം

യാമം മാറും ഗാനം മാറും താളം മാറും ഭാവം മാറും
മാറുന്ന ദൃശ്യങ്ങളിൽ

സംഗീതം ലഹരിതൻ സംഗീതം
ആലസ്യം വളരുമൊരാലസ്യം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രിയനായ്‌ പാടും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
പ്രായം യൗവനം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം