View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അഖിലഗുണങ്ങള്‍ ...

ചിത്രംഅഖില (2002)
ചലച്ചിത്ര സംവിധാനംമമ്മി സെഞ്ച്വറി
ഗാനരചനകെ എം മഞ്ചേരി
സംഗീതംപ്യാരി
ആലാപനം

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

അഖില ഗുണങ്ങൾ മനുഷ്യനു നൽകി
പ്രകൃതിദേവിയിൻ വരദാനം(2)
അഖിലചരാചരം വാഴുമീയുലകിൽ(2)
മാനവജീവിതം പരിതാപം
തുടരുകയാണിന്നുമവിരാമം (അഖില)

സ്നേഹവും സഹനവും വാത്സല്യവുമായി
അവരിതാ ഭൂമിയിൽ അരകുലമായി.. ആ..
അവരെന്നും ഭൂമിയിൽ അലയുകയായി
ദുരിതവും കദനവും ത്യാഗവുമായി
അവരെന്നും വാഴുന്നു ഇനഗുണയായി
ഈ ജീവിതസുഖദുഖഃ സമസ്യകളായി
നീറും മനസ്സിനെ ചിരികളിൽ മൂടി
നന്മയിന് ഗീഥികൾ അനുദിനം പാടി
ആടുന്നു അവനിയിൽ കൂടി.. ആ...(അഖില)

അഖിലവും നേടാൻ ആശയുമായി
ഓടിത്തളരുന്നു ഈ മണ്ണിൽ ആ..
ഒടുവിൽ മറയുന്നു ഈ മണ്ണിൽ
ആദ്യന്തമിവിടെ കഥയറിയാതെ
അഭിനേതാവായി ഈ അരങ്ങിൽ ആ...
നടനം തുടരുന്നു കളിയരങ്ങിൽ
സന്തോഷത്തിൻ മുകുളങ്ങൾ തേടി
സന്താപത്തിൻ കടലിൽ കൂടി
നീന്തുന്നു ഓളത്തിൽ ആടി... ആ...(അഖില)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാക്കിളി നീയൊന്നു പാടൂ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കെ എം മഞ്ചേരി   |   സംഗീതം : പ്യാരി
സപ്തസ്വരങ്ങള്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കെ എം മഞ്ചേരി   |   സംഗീതം : പ്യാരി
ഉരുകിത്തീര്‍ന്നിടും
ആലാപനം : ബിജു നാരായണന്‍   |   രചന : കെ എം മഞ്ചേരി   |   സംഗീതം : പ്യാരി
യദാ യദാഹി
ആലാപനം :   |   രചന : പരമ്പരാഗതം   |   സംഗീതം : പ്യാരി
കുന്നത്തെ കൊന്നമരങ്ങള്‍
ആലാപനം : ബിജു നാരായണന്‍, കോറസ്‌   |   രചന : കെ എം മഞ്ചേരി   |   സംഗീതം : പ്യാരി