View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്രാവണോദയം ...

ചിത്രംമഹോത്സവം (1993)
ഗാനരചന
സംഗീതംശശികാന്ത്‌
ആലാപനംസുജാത മോഹന്‍

വരികള്‍

Lyrics submitted by: Charles Vincent

വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

ശ്രാവണോദയം നിന്‍ മിഴികളില്‍ ഞാന്‍ തിരഞ്ഞു
ഒരു തെളിനീലനിലാക്കുളിരും
പഴയൊരു മണ്‍കുടം നെഞ്ചില്‍ തുളുമ്പിയ പാട്ടും
എന്‍ ജന്മാന്തരസ്മൃതിയില്‍ വരുമ്മൊരു
ശ്രാവണോദയം നിന്‍ മിഴികളില്‍ ഞാന്‍ തിരഞ്ഞു

ഏതോ പുളകവും പൂക്കളുമായു്
ഇതിലെയോരോര്‍മ്മയായു് പുല്‍കി
(ഏതോ )
വിരുന്നിനെത്തുന്നൊരീ വേളയില്‍ ഞാനെന്‍ (2)
കരളിന്‍ നൊമ്പരം മായ്ക്കാനൊരു
ശ്രാവണോദയം നിന്‍ മിഴികളില്‍ ഞാന്‍ തിരഞ്ഞു

ഓരോ നിമിഷവും നീ വിടര്‍ത്തും
മധുരപ്രതീക്ഷതന്‍ പൂക്കള്‍
(ഓരോ )
ഇതള്‍ നിവര്‍ത്തുന്നൊരീ സന്ധ്യയില്‍ വീണ്ടും (2)
കരളലിഞ്ഞൊന്നു ഞാന്‍ പാടാമൊരു
(ശ്രാവണോദയം )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇലത്തുമ്പിലും
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : ശശികാന്ത്‌
മുരളീരവമൊഴുക്കി
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : ശശികാന്ത്‌
രാഗയമുനേ
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : ശശികാന്ത്‌
ശ്യാമരാധികേ
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : ശശികാന്ത്‌