View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരയണ്ട മകളേ ...

ചിത്രംപ്രിയേ പ്രിയദര്‍ശിനി (1985)
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംകെ വി മഹാദേവന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by devi pillai on February 20, 2011

കരയേണ്ട മകളേ കരയേണ്ട നീ
കണ്ണുനീരിന്ന് ചൊരിയെണ്ട
പെണ്ണായി മണ്ണില്‍ വന്നാലോ
പിന്നെ കരയേണ്ട കാലം വരുമല്ലോ

ചിരിക്കാന്‍ പിറന്നവന്‍ പുരുഷന്‍
കരയാന്‍ പിറന്നവന്‍ സ്ത്രീയും
പിഴയൊന്നിനിരയാക്കി
അഴലിന്റെ കരുവാക്കി
മിഴിനീരിലെറിയുന്നവളെ
അവന്‍ ചെയ്യും തെറ്റിന്റെ ഭാരം
ചുമക്കുവാനബല തന്‍ ജന്മം

മറ്റൊരു കൂടവന്‍ പൂകി
ജീവിതമഭിനയമാക്കി
പിന്നെയും കാണുമ്പോള്‍
നൊമ്പരമേറുമ്പോള്‍
കേഴുകയാണു ഞാന്‍ മൂകം
അവനിയിലെന്നും പെണ്ണിന്‍
അനുഭവമിതുതന്നെയല്ലോ


Added by devi pillai on February 20, 2011

karayenda makale karayenda nee
kannuneerinne choriyenda
pennaayi mannil vannaalo
pinne karayenda kaalam varumallo

chirikkaan pirannavan purushan
karayaan pirannavan sthreeyum
pizhayonninirayaakki
azhalinte karuvaakki
mizhineerileriyunnavale
avan cheyyum thettinte bhaaram
chumakkuvaanabala than janmam

mattoru koodavan pooki
jeevithamabhinayamaakki
pinneyum kaanumbol nombaramerumbol
kezhukayaanu njan mookam
avaniyilennennum pennin
anubhavamithuthanneyallo


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രിയേ പ്രിയദര്‍ശിനി
ആലാപനം : കെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ വി മഹാദേവന്‍
കൊതിക്കാന്‍ മാത്രം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ വി മഹാദേവന്‍
പ്രേമ യമുനാതീരം
ആലാപനം : കെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ വി മഹാദേവന്‍
പ്രേമലേഖനം
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ വി മഹാദേവന്‍